മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ചു. എല്ലാ മേഖലകളിലും ഇന്ത്യൻ ഗവൺമെന്റും ജനങ്ങൾക്കും പുലർത്തുന്ന സ്ഥിരതയോടെയുള്ള സഹകരണവും ശക്തമായ ഉഭയകക്ഷി ബന്ധവും അദ്ദേഹം അനുമോദിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതി, സമൃദ്ധി, വികസനം എന്നിവ ഉയർന്നു വരാനും ബഹ്‌റൈൻ പ്രധാന മന്ത്രി ആശംസിച്ചു.
