വോയ്‌സ് ഓഫ് ആലപ്പി ‘മേടനിലാവ് 2024’; നജീബ് വിശിഷ്ടാതിഥിയായി

New Project - 2024-05-14T161123.257

മനാമ: ആലപ്പുഴജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി വിഷു -ഈസ്റ്റർ -ഈദ് ആഘോഷം സംഘടിപ്പിച്ചു. ‘മേടനിലാവ് 2024’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആടുജീവിതം സിനിമയുടെ യഥാർഥ കഥാനായകൻ നജീബ് വിശിഷ്ടാതിഥിയായി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയും മുൻ ബഹ്‌റൈൻ പ്രവാസിയുമായ നജീബിനൊപ്പം പത്നി സബിയത്ത്, ബെന്ന്യാമനിലേയ്ക്ക് നജീബിന്റെ ജീവിതം എത്തിച്ച ആലപ്പുഴ മാവേലിക്കര സ്വദേശി സുനിൽ പിള്ള എന്നിവരും പങ്കെടുത്തു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രെട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ യോഗത്തിൽ ആക്റ്റിംഗ് പ്രസിഡൻറ് അനസ് റഹിം അധ്യക്ഷനായി.

പ്രവാസത്തിൻറെ നരകയാതനകളിലൂടെ കടന്നുപോയ നജീബിന്റെ ആദരിക്കൽ ചടങ്ങിനുകൂടിയുള്ള വേദിയായി വോയ്‌സ് ഓഫ് ആലപ്പിയുടെ വിഷു -ഈസ്റ്റർ -ഈദ് പരിപാടി. സുനിൽ മാവേലിക്കര, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ: പി വി ചെറിയാൻ, അനിൽ യു കെ എന്നിവർ ചേർന്ന് നജീബിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വോയ്‌സ് ഓഫ് ആലപ്പി ട്രെഷറർ ഗിരീഷ് കുമാർ, പ്രോഗ്രാം ജോയിന്റ് കൺവീനർ ഗോകുൽ കൃഷ്‌ണൻ എന്നിവർ ചേർന്ന് നജീബിന് ഉപഹാരം നൽകുകയും, ആക്റ്റിംഗ് പ്രസിഡന്റ് അനസ് റഹിം, ജനറൽ സെക്രെട്ടറി ധനേഷ് മുരളി എന്നിവർ ചേർന്ന് മൊമെന്റോ കൈമാറുകയും ചെയ്‌തു. കൂടാതെ ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്‌മി അനൂപിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് നജീബിന്റെ പത്നി സബിയത്തിന് സ്നേഹോപഹാരം നൽകി.

 

ഗാനസന്ധ്യ, നാടൻ പാട്ടുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത നിത്യങ്ങൾ, ഗെയിമുകൾ, സദ്യ തുടങ്ങിയവ മേടനിലവിന് മാറ്റ് കൂട്ടി. രാഹുൽ ബാബു, ശിൽപ വിഷ്‌ണു എന്നിവർ അവതാരകനായി. ബോണി മുളപ്പാമ്പള്ളി, ഷാജി സെബാസ്റ്റ്യൻ, കെ കെ ബിജു, വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ് എന്നിവർ നേതൃത്വം നൽകി. ‘മേടനിലാവ് 2024’ വൻവിജയമാക്കിയ എല്ലാവർക്കും പ്രോഗ്രാം കൺവീനർ ജേക്കബ് മാത്യു നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!