bahrainvartha-official-logo
Search
Close this search box.

ബ്ലഡ് ഡോണേഴ്സ് കേരളാ ബഹ്‌റൈൻ ചാപ്റ്റർ, ആർട്ട് ഓഫ് ലിവിങ് സംയുക്ത രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

blood2

മനാമ: റമദാൻ പുണ്യമാസത്തിലെ രക്തദാന ക്യാമ്പ് ഇന്നലെ രാത്രി 8 മണി മുതൽ 1 മണി വരെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്നു. ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ ന്റെ ഈ വർഷത്തെ നാലാമത്തെ രക്തദാന ക്യാമ്പ് ആർട്ട് ഓഫ് ലിവിങ് ബഹ്റൈൻ ചാപ്റ്ററുമായി സംയുക്തമായി സഹകരിച്ച് നടന്നു.

ആർട്ട് ഓഫ് ലിവിങ് മെമ്പർമാർ ഡോക്ടർ ബ്രഹ്മര, കല, ബി. ഡി. കെ. ചാപ്റ്റർ ചെയർമാൻ കെ.ടി. സലീം, പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ട്രഷറർ ഫിലിപ്പ് വർഗീസ്, വൈസ് പ്രെസിഡന്റ്‌ സുരേഷ് പുത്തൻവിളയിൽ, ജോയിന്റ് സെക്രട്ടറിമാരായ സിജോ ജോസ്, രമ്യ ഗിരീഷ്, ലേഡീസ് വിങ്ങ് കോർഡിനേറ്റർ രേഷ്മ ഗിരീഷ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ, രാജേഷ് പന്മന, മിഥുൻ, സുനിൽ, ഗിരീഷ് തൃക്കരിപ്പൂർ, അശ്വിൻ, സാബു അഗസ്റ്റിൻ, ഗിരീഷ് പിള്ള, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

അടുത്തമാസം ജൂൺ 14 ന് വെള്ളിയാഴ്ച വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേ ആണ്. AKDF (All Kerala Driver’s Freakers) മായി സഹകരിച്ച് രാവിലെ 8 മണി മുതൽ 1 മണി വരെ രക്തദാന ക്യാമ്പ് നടത്തുന്നു കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച്.

റമദാൻ പുണ്യമാസത്തിൽ എമർജൻസി ആയി പത്തോളം പ്ലേറ്റ്ലെറ്റ് സും, 75 യൂണിറ്റിൽ അധികം ഹോൾ ബ്ലഡും എത്തിച്ച് കൊടുക്കാൻ ബി ഡി കെ യ്ക്ക് സാധിച്ചു. പുണ്യ മാസം ആയതിനാൽ ബ്ലഡ് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥ ആണ് എന്നാണ് സെൻട്രൽ ബ്ലഡ് ബാങ്ക് ആയ സൽമാനിയ ഹോസ്പിറ്റലും കിംഗ് ഹമദ്, ബഹ്റൈൻ ഡിഫൻസ് ഹോസ്പിറ്റലും നമ്മെ അറിയിച്ചിരിക്കുന്നത്. ഏവരുടെയും സഹായവും സഹകരണവും ബി ഡി കെ അഭ്യർത്ഥിക്കുന്നു. ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ, മെമ്പർ ആവാൻ താല്പര്യമുള്ളവർ ഈ വാട്ട്സ്ആപ് നമ്പറിൽ അറിയിക്കാം അല്ലെങ്കിൽ 33015579, 39125828, 39842451 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!