മല്ലു റോക്കർസ് ബഹ്‌റൈൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മനാമ: മല്ലു റോക്കർസ് ബഹ്‌റൈൻ ഇന്നലെ (വെള്ളിയാഴ്ച്ച) അമ്മീസ് റെസ്റ്റോറന്റ്ൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വൈകുന്നേരം 5മണിയോടെ കൂട്ടായ്മയിലെ എല്ലാവരുടെയും ഒത്തുചേരൽ എന്നോണമാണ് ഇഫ്താർ സംഗമം നടത്തിയത്. 60 ഓളം പേരാണ് ഈ വിരുന്നിൽ പങ്കാളികൾ ആയത്. ബഹ്‌റൈനിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ വിരുന്നിലെ മുഖ്യാതിഥികൾ ആയിരുന്നു.

മല്ലു റോക്കർസ് ബഹ്‌റൈൻ വളരെ ചുരുങ്ങിയ കാലയളവിൽ അതായത് വെറും മൂന്ന് മാസം കൊണ്ട് തങ്ങളുടേതായ മുദ്ര ബഹ്‌റൈൻ മലയാളികളുടെ മനസ്സിൽ പതിപ്പിച്ചത്. പ്രായ മത ഭേതമന്യേ ഏതൊരു വ്യക്തിക്കും അതും ഏത് മേഖലയിൽ പ്രാപണ്യം ഉള്ളവർ ആണെങ്കിലും ഒത്തുചേരാവുന്ന കൂട്ടായിമയാണ് ബഹ്‌റൈൻ മല്ലു റോക്കർസ് എന്നും കൂടാതെ ഇവരുടെ ബാനറിൽ ഷോർട് ഫിലിം, ആൽബം എന്നിവയുടെ പിന്നണി പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. നസീഹ് യൂസഫ്, ജീവൻ കുമാർ, മുനീർ, പ്യാരി സാജൻ, റെയ്‌സ് മമ്മു എന്നിവരാണ് ഈ കൂട്ടായിമയുടെ ഭാരവാഹികൾ കൂടാതെ രാജീവ്‌ നായർ, അഭിനവ് എന്നിവരാണ് കോർഡിനേറ്റർസ്.