ദുബായ്: പ്രവാസികളെ കഷ്ടത്തിലാക്കി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ആയിരം ദിര്‍ഹത്തോളമായി ഉയർന്നിരിക്കുകയാണ്. സാധാരണയെ അപേക്ഷിച്ച് ഇക്കുറി നിരക്കില്‍ മൂന്ന് ഇരട്ടിയോളം വര്‍ദ്ധനവുണ്ടാകാനാണ് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാരുടെ തിരക്കേറുന്നതും ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാവും. അതോടൊപ്പം അടുത്തമാസം യുഎഇയിലെ സ്കൂള്‍ അവധി ദിനങ്ങള്‍ കൂടി വരുമ്പോള്‍ ടിക്കറ്റ് നിരക്കിൽ വീണ്ടും വർദ്ധനവുണ്ടാകും. എയര്‍ഇന്ത്യ എക്സ്‍പ്രസിലെ ടിക്കറ്റ് നിരക്കില്‍ ഇപ്പോൾ തന്നെ വൻ വർദ്ധനവാണ് ഉണ്ടായത്.