പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. തികച്ചും അർഹരായവരെ ഒരു ഉന്നത സമിതി കണ്ടെത്തുകയായിരുന്നു.ഏതാണ്ട് 450 ലധികം ഇഫ്താർ കിറ്റുകളാണ് സിത്ര,മാമീർ,തൂബ്ളി, ഹംമല എന്നീ സ്ഥലങ്ങളിലെ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്യപ്പെട്ടത്.

ഇരുന്നൂറോളം ഇഫ്താർ കിറ്റുകളും പലവൃഞ്ജന കിറ്റുകളും അടുത്ത ദിവസം വിതരണം ചെയ്യപ്പെടും. ഇതിനായി സഹകരിച്ച സെഞ്ചുറി ഇൻറർനാഷണൽ, മലബാർ ഗോൾഡ്, ശ്രീനിവാസ്പുട്ട് റസ്റ്റോറൻറ്, അപ്പാച്ചെ റസ്റ്റോറൻറ് മറ്റ് വ്യക്തികൾ ഇവർക്കൊക്കെ ഉള്ള അകൈതവമായ നന്ദി സംഘടകർ രേഖപ്പെടുത്തി. എ സി എ ബക്കർ, ബാബു. ജി. നായർ, പ്രജി വി, മുസ്തഫ കെ, സതീഷ് കെ.ഇ, വിൻസൻറ് തോമസ്, അഷ്റഫ് എൻ. കെ, മൻസൂർ പി. വി, രജീഷ്, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.