എം ജി സർവകലാശാല ഗണിതശാസ്ത്രത്തിൽ രണ്ടാം റാങ്ക് നേടി മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി

New Project (8)

മനാമ: മുൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ബിഎസ്‌സി ഗണിതശാസ്ത്രത്തിൽ രണ്ടാം റാങ്ക് നേടി. ഭാവന ബിജു പിള്ള, (21) യാണ് ഇക്കഴിഞ്ഞ മാർച്ചിൽ കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല നടത്തിയ ഡിഗ്രി പരീക്ഷയിൽ റാങ്ക് നേടിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥിനിയാണ്. ബിഎസ്‌സിയിൽ രണ്ടാം റാങ്കോടെ 9.73 സിസിപിഎ നേടിയാണ് ഈ മിടുക്കി വിജയിച്ചത്.

2019-ൽ ഇന്ത്യൻ സ്‌കൂളിൽ നിന്ന് മികച്ച നിലയിലാണ് ഭാവന പത്താം ക്ലാസ് വിജയിച്ചത്. അന്ന് എല്ലാ വിഷയങ്ങളിലും എ വൺ ഉണ്ടായിരുന്നു. ബിജു ഗോപിനാഥിന്റെയും കവിത ബിജുവിന്റെയും മകളാണ്. 2007-ൽ ഇന്ത്യൻ സ്‌കൂളിൽ എൽകെജിയിൽ ചേർന്ന ഭാവന 2019ൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം നാട്ടിൽ പഠനം തുടരുകയായിരുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ഭാവനയുടെ നേട്ടത്തെ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!