ബഹ്‌റൈന്‍ കേരളീയ സമാജം ഈദ്‌ ആഘോഷം ജൂണ്‍ 6, 7 തീയതികളില്‍

keraliya

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എം. പി. രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡിസൈനർമാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൗകര്യമൊരുക്കുന്നുണ്ട്.

ജൂണ്‍ 7 ന് രാത്രി 8 മണിക്ക് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫയിംമും പ്രശസ്ത ഗായികയുമായ ലക്ഷ്മി ജയന്‍, ദൂരദർശ ൻ സംപ്രേക്ഷണം ചെയ്ത ആദ്യറിയാലിറ്റി ഷോ “ഹംസധ്വനി” ഗോൾഡ് മെഡല്‍ ജേതാവ് ഐ എം അൻസാർ , പ്രശസ്ത ഗായകരായ ജൂനിയർ മെഹബൂബ്, പാർവ്വതി എന്നിവര്‍ നയിക്കുന്ന സംഗീതനിശ അരങ്ങേറും.ആഘോഷങ്ങളുടെ ഭാഗമായി നിരവധി മറ്റു കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈദ് ആഘോഷങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾക്ക് ബി കെ എസ് ഈദ്‌ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ റഫീക്ക് അബ്ദുള്ളയെ 38384504 ഈ നമ്പരില്‍ വിളിക്കാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!