മനാമ: കേരള കാത്തലിക് അസോസിയേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്‌സും ചേർന്ന് പരമ്പര 2024 എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. പുതിയ വിഷയങ്ങളും വൈവിധ്യമാർന്ന സെഷനുകളും ഉൾപ്പെടുത്തിയിരിക്കുന്ന സമ്മർ ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവം നൽകുമെന്ന് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു. അവാർഡ് നേടിയ അദ്ധ്യാപകനും സാംസ്കാരിക അംബാസഡറും പ്രശസ്ത കലാകാരനുമായ ശ്രീ. അക്ഷോഭ്യ ഭാരദ്ധ്വാജ് ആണ് ക്യാമ്പ് ഡയറക്ടർ.
ആകാശവാണിയിലെ ഗ്രേഡ് ആർട്ടിസ്റ്റും വിദ്യാഭ്യാസ വിചക്ഷണനുമായ ഐഐപിഎയുടെ പ്രിൻസിപ്പൽ ഡോ. ജി. ബാബുവാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്. സമ്മർ ക്യാമ്പ് “പരമ്പര ” യുടെ ശില്പി ഐഐപിഎ ചെയർമാൻ ശ്രീ. അമ്പിളിക്കുട്ടന്റെ സാന്നിധ്യം കുട്ടികൾക്ക് പ്രചോദനമാകും.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും ആത്മവിശ്വാസം വളർത്തുന്നതിലും കല, സംഗീതം, സംസ്കാരം തുടങ്ങിയ മേഖലകളിലേക്കുള്ള പരിചയപ്പെടുത്തലിലും 15 വർഷമായി സംഘടിപ്പിക്കുന്ന പരമ്പര സമ്മർക്യാമ്പ് സഹായിച്ചിട്ടുണ്ട്. പരമ്പര 2024-ൽ ഓഫർ ചെയ്യുന്ന വിഷയങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
ലൈഫ് സയൻസ് – സ്വയം പ്രതിരോധം, എമർജൻസി മാനേജ്മെൻ്റ്, കുട്ടികളുടെ സുരക്ഷ വ്യക്തിത്വ വികസനം – പബ്ലിക് സ്പീക്കിംഗ് സ്‌കിൽ, സയൻസ് പരീക്ഷണങ്ങൾ, മേക്ക് ഓവർ സെഷനുകൾ, ചെസ്സ് – മൈൻഡ് ഷാർപ്പനിംഗ് സെഷനുകൾ. രസകരമായ സെഷനുകൾ – ഫോട്ടോഗ്രാഫി, ജീവിതത്തിൻ്റെ താളം മുതലായവ പെർഫോമിംഗ് ആർട്സ് – ലൈറ്റ് മ്യൂസിക് & കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഹാർമോണിയം, ക്ലാസിക്കൽ നൃത്ത രൂപങ്ങൾ, സമകാലിക & സിനിമാറ്റിക് നൃത്തം, സുംബ, യോഗ സെഷനുകൾ, കീബോർഡ്, ഗിറ്റാർ, വയലിൻ, ഡ്രോയിംഗ്, പെയിൻ്റിംഗ്, കളറിംഗ്, ആർട്ട് & ക്രാഫ്റ്റുകൾ, ബോട്ടിൽ പെയിൻ്റിംഗ്, കാലിഗ്രാഫി, കൈയക്ഷരം.
ഈ വർഷം പുതിയ സാങ്കേതിക സെഷനുകളും ചേർത്തിട്ടുണ്ട്, പ്രത്യേകിച്ച് AI-ഇൻട്രൊഡക്ഷൻ – ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് & റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി സെഷനുകൾ, ഇൻ്ററാക്ടീവ് പാനലുകളിലെ ടെക് ഗെയിമുകൾ തുടങ്ങിയവ. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് സമ്മർ ക്യാമ്പിൽ പങ്കെടുക്കാം. രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയാണ് സമ്മർ ക്യാമ്പ് സമയം . എന്നിരുന്നാലും, രക്ഷിതാക്കൾക്ക് കുട്ടികളെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ കുട്ടികൾക്ക് പ്രവേശനമുണ്ടാകും . ഗതാഗത സൗകര്യം ലഭ്യമാണ്.
പങ്കെടുക്കുന്ന കുട്ടികളുടെ മിഴ്വർന്ന പ്രകടനങ്ങൾ ഉൾപ്പെടുന്ന ഗ്രാൻഡ് ഫിനാലെയോടെ പരമ്പര 2024 സമാപിക്കും. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവരുടെ പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും മികച്ച വിദ്യാർത്ഥികൾക്കുള്ള പ്രത്യേക അവാർഡുകൾ നേടാനുമുള്ള മികച്ച അവസരമാണ് പരമ്പര 2024 . സമ്പന്നമായ സംഗീതത്തിൻ്റെയും കലകളുടെയും സമ്പന്നമായ ഇന്ത്യൻ പാരമ്പര്യത്തിൻ്റെ തിളക്കം നിലനിർത്തി കൊണ്ടുള്ള ചിട്ടയായ ക്ലാസുകൾ വഴി കുട്ടികൾക്ക് അവരുടെ കഴിവും അഭിരുചിയും തിരിച്ചറിയാൻ അവരുടെ മുന്നോട്ടുള്ള വഴി തിരഞ്ഞെടുക്കാനാകും .ഉയർന്ന യോഗ്യതയും പ്രതിബദ്ധതയുമുള്ള അധ്യാപകരാണ് എല്ലാ ക്ലാസുകളും കൈകാര്യം ചെയ്യുന്നത്.
പൈതൃകം, കലകൾ, പരമ്പരാഗത മൂല്യങ്ങൾ എന്നിവ അധിഷ്ഠിതമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പരമ്പര 2024 ലേക്ക് എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ രജിസ്റ്റർ ചെയ്യിക്കണമാണെന്നു ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 36446223 അല്ലെങ്കിൽ 36268208 (കെസിഎ), 38980680 അല്ലെങ്കിൽ 39947400 എന്ന നമ്പറിൽ (ഐഐപിഎ) ബന്ധപ്പെടുക.