bahrainvartha-official-logo
Search
Close this search box.

പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കൂട്ടായ ശ്രമങ്ങളുണ്ടാകണം: ഐ.സി.എഫ്

New Project (47)

മനാമ: അനുദിനം വർദ്ധിച്ചു വരുന്ന പ്രവാസികളുടെ യാത്രാ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനും ബദൽ സാധ്യതകൾ ആരായുന്നതിനുമായി ഐ സി എഫ് ജനകീയ സദസ്സ് സംഘടിപ്പിച്ചു. പ്രവാസികളെ നിരന്തരം ചൂഷണം ചെയ്യുന്ന വിമാന കമ്പനികൾക്കെതിരെ ശക്തമായ ഒന്നിച്ചുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്ന് ഐ.സി.എഫ്. ജനകീയ സദസ്സ് അഭിപ്രായപ്പട്ടു.

“അവസാനിക്കാത്ത ആകാശച്ചതികൾ” എന്ന ശീർഷകത്തിൽ മനാമ സുന്നി സെന്ററിൽ സംഘടിപ്പിച്ച ജനകീയ സാദസ്സ് പ്രമുഖ സാമൂഹി പ്രവർത്തകൻ ഫസലുൽ ഹഖ് ഉദ്ഘാടനം ചെയ്തു. വിമാനയാത്രക്കാർക്കുള്ള അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും എല്ലാവരും ബോധവാന്മാരാകുന്നതോടൊപ്പം ചൂഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെനും അദേഹം ഓർമപ്പെടുത്തി.

ഐ.സി.എഫ്. നാഷനൽ.പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു.. മനു മാത്യു എബ്രഹാം, എം.സി.അബുൾ കരീം, പ്രവീൺ കൃഷ്ണ, പ്രദീപ് പുറവങ്കര, ജവാദ് വക്കം, എന്നിവർ സംസാരിച്ചു. ശമീർ പന്നൂർ സ്വാഗതവും ഷംസു പൂക്കയിൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!