മനാമ: ദാറുൽ ഈമാൻ കേരള മദ്രസ മനാമ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി, ഷമീർ പൊട്ടച്ചോല, അശ്റഫ് ശരീഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പി.പി ജാസിർ അധ്യാപകരായ യൂനുസ് സലീം, ഷൗക്കത്തലി എന്നിവർ ആൺകുട്ടികളുടെ കലാപരിപാടികൾക്ക് നേതൃത്വം നൽകി. പുതുതായി മദ്രസയിൽ ചേർന്ന വിദ്യാർഥികളെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് മധുരം നൽകി സ്വീകരിച്ചു.
സമീറ നൗഷാദ്, സക്കിയ ഷമീർ, ബുഷ്റ ഹമീദ്, ഫാഹിസ മങ്ങാട്ടിൽ, ഫസീല യൂനുസ്, ഹേബ നജീബ്, നദീറ ഷാജി, ഷബീഹ ഫൈസൽ, ഷഹല താലിബ്, ഷഹീന നൗമൽ എന്നീ അധ്യാപികമാർ പെൺകുട്ടികളുടെ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യഭ്യാസ വിഭാഗം സെക്രട്ടറി സി. ഖാലിദ്, ഫ്രന്‍റ്സ് അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് മുഹ്യുദ്ദീൻ, സജീബ്, ഫാറൂഖ് വി.പി അബ്ദുല്ല കുറ്റിയാടി. റഫീഖ് മണിയറ, ശമീം ജൗദർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മദ്രസകളിലേക്ക് അഡ്മിഷൻ നേടുന്നതിന് 3651 3453 (മനാമ), 3402 6136 (റിഫ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മദ്രസ ഭാരവാഹികൾ അറിയിച്ചു.