ഫ്രന്റ്‌സ് മലയാളം പാഠശാല പ്രവേശനോത്സവം ബുധനാഴ്ച

New Project (52)

മനാമ: മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ കീഴിൽ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന മലയാളം പാഠശാല മനാമ, റിഫ ക്യാമ്പസുകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. ജൂൺ 12 ബുധനാഴ്ച നടക്കുന്ന പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷത്തിന് ആരംഭം കുറിക്കും.

രണ്ട് ക്യാമ്പസുകളിലായി പാഠശാല വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെ നടത്തുന്ന പരിപാടിയിൽ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ബിജു. എം. സതീഷ്, അസി. സെക്രട്ടറി രെജിത അനി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഫ്രന്റ്സ് ബഹ്റൈൻ മലയാളം പാഠശാല മുഖ്യ രക്ഷാധികാരി എം.എം. സുബൈർ മനാമ കാമ്പസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. റിഫാ കാമ്പസ് പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിക്കുന്നത് ഫ്രന്റ്സ് ബഹ്റൈൻ വനിതാ വിഭാഗം ജന. സെക്രട്ടറി ശൈമില നൗഫലാണ്.

 

കണിക്കൊന്ന, സൂര്യകാന്തി ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി 3651 3453, 3628 8575 (മനാമ), 3318 1941 (റിഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മലയാളം പാഠശാല കോ-ഓർഡിനേറ്റർ ഷാനവാസ് പുത്തൻവീട്ടിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!