ഇന്ത്യൻ സ്‌കൂൾ ‘ആലേഖ് 24’ ന് ഒരുങ്ങുന്നു; 3000 പ്രതിഭകൾ കലാമാമാങ്കത്തിൽ പങ്കെടുക്കും

aalekh

മനാമ: ഇന്ത്യൻ സ്‌കൂളിൽ അരങ്ങേറ്റം കുറിക്കുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചിത്രകലാ മത്സരങ്ങളിലൊന്നായ ആലേഖിൽ ഏകദേശം 3000 വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിന് കലയെ സ്നേഹിക്കുന്ന സമൂഹത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദ്യാർത്ഥികളും മുതിർന്ന കലാകാരന്മാരും ഉൾപ്പെടെ പങ്കെടുക്കുന്നവരെ സ്വീകരിക്കാൻ സ്കൂൾ അണിഞ്ഞൊരുങ്ങി കഴിഞ്ഞു.

 

ഷക്കീൽ ട്രേഡിംഗ് കമ്പനിയും ബഹ്‌റൈൻ പ്രൈഡുമാണ് ടൈറ്റിൽ സ്പോൺസർമാർ. നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനി പ്ലാറ്റിനം സ്പോൺസറായും മെഡിമിക്‌സ് ഡയമണ്ട് സ്‌പോൺസറായും ചോലയിൽ ഗോൾഡ് സ്‌പോസറായും ബിഎഫ്‌സി സ്‌പോൺസറായും ഫോഗ് ആർട്ട് കാർണിവൽ അവതരിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആവശ്യമായ അനുമതിയുടെയാണ് സ്കൂൾ ഈ ആർട് കാർണിവൽ അവതരിപ്പിക്കുന്നത്. 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളും മുതിർന്ന കലാകാരന്മാരും കലാപരമായ ആവിഷ്കാരം നിർവഹിക്കും. പരിപാടിയുടെ ഉദ്ഘാടനം അന്ന് രാവിലെ 7.30ന് ജഷൻമൽ ഓഡിറ്റോറിയത്തിൽ നടക്കും.

 

തുടർന്ന് വിവിധ പ്രായക്കാർക്കായുള്ള മത്സരം നടക്കും. ‘ഹാർമണി’ എന്ന കൂട്ടായ ചിത്രരചനാ അതുല്യമായ ഒരു സവിശേഷതയാണ്. 12-18 വയസ് പ്രായമുള്ള വിദ്യാർത്ഥികൾക്കിടയിൽ ടീം വർക്കിനെയും കൂട്ടായ സർഗ്ഗാത്മകതയെയും ഇതു വളർത്തുന്നു. 18 വയസ്സിന് മുകളിലുള്ള കലാകാരന്മാർക്ക് ആർട്ട് വാൾ മത്സരത്തിൽ പങ്കെടുക്കാം. ദിവസം മുഴുവൻ, ആർപി ബ്ലോക്കിൽ രാവിലെ 8:00 മുതൽ രാത്രി 8 വരെ ഒരു ആർട്ട് ഗാലറി പ്രദർശനം തുറന്നിരിക്കും. ആലേഖ് ’24 സാംസ്കാരിക പരിപാടികൾ, സമാപനം, സമ്മാനവിതരണം എന്നിവ രാത്രി 8:00 മണിക്ക് ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടക്കും. സമൂഹത്തിനുള്ളിൽ സർഗ്ഗാത്മകതയും കലകളും വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യൻ സ്‌കൂളിന്റെ സമർപ്പണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ആലേഖ് എന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പറഞ്ഞു. ബഹ്‌റൈനിലെ വളർന്നുവരുന്ന കലാകാരന്മാർക്കായി ഒത്തുചേരാനും പിന്തുണയ്‌ക്കാനും എല്ലാ കലാസ്‌നേഹികളെയും രക്ഷിതാക്കളെയും കമ്മ്യൂണിറ്റി അംഗങ്ങളെയും സ്‌നേഹപൂർവം ക്ഷണിക്കുന്നതായി സ്‌കൂൾ അധികൃതർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!