മനാമ: യൂത്ത് ഇന്ത്യ പ്രവർത്തകർക്കും സഹകാരികൾക്കുമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ യുവ പണ്ഡിതനും വാഗ്മിയുമായ സജീർ കുറ്റ്യാടി ‘നാഥന്റെ തണലിലേക്കൊരുങ്ങാം; എന്ന തലക്കെട്ടിൽ സംസാരിച്ചു. സമൂഹത്തിന്റെ ഒഴുക്കിനെതിരെ നന്മയുടെയും സത്യത്തിന്റെയും പാതയിൽ ഉറച്ചു നിൽക്കാൻ യുവാക്കൾക്ക് സാധിക്കണമെന്നും ദൈവിക മാർഗ്ഗത്തിൽ യൗവനം സമർപ്പിച്ചവർ നാഥന്റെ സിംഹാസനത്തിന്റെ തണലിൽ ആണെന്നും വിഷയം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം സദസ്സിനെ ഉണർത്തി.
പരിപാടിയിൽ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് പി പി ജാസിർ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി അനീസ് വി കെ പരിപാടി നിയന്ത്രിച്ചു. അജ്മൽ അസീസ്,സലീൽ അബ്ദുൽ റഹീം , ഹാരിസ് എം സി, റിയാസ് വി കെ, നൗഷാദ്, മുഹമ്മദ് റഫീഖ്, മിൻഹാജ് മഹ്‌ബൂബ്, സിറാജ് കിഴുപ്പിള്ളിക്കര എന്നിവർ നേതൃത്വം നൽകി.