സിജി ബഹ്‌റൈൻ യൂത്ത് ലീഡർഷിപ് പ്രോഗ്രാം ഫിനാലെ സംഘടിപ്പിച്ചു

മനാമ: സിജി ബഹ്‌റൈൻ സംഘടിപ്പിച്ച രണ്ടു യൂത്ത് ലീഡർ ഷിപ്പ് പ്രോഗ്രാമുകളുടെ ഫിനാലെ ഉമ്മുൽ ഹസ്സം കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ബഹ്‌റൈൻ സ്റ്റഡി സെന്ററിൻറെ സഹകരണത്തോടെ രണ്ട മാസം വീതം നടന്ന ഡാഫൊഡിൽസ്, ലെജന്റ്സ് എന്നീ രണ്ടു പരിപാടികളിലെയും കുട്ടികൾ ഒരുമിച്ചു നടത്തിയ കലാവിരുന്ന് കുട്ടികളുടെ നേതൃത്വ പാടവവും ആശയവിനിമയ കഴിവുകളും വിളിച്ചോതുന്നതായിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനവികക്ക് വരുത്തുന്ന മാറ്റങ്ങൾ , പ്ലാസ്റ്റിക് ഉപയോഗം നമ്മുടെ ആവാസ വ്യവസ്ഥക്ക് എങ്ങിനെ പ്രഹരമേല്പിക്കുന്നു തുടങ്ങിയ ഗൗരവമായ ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും കുട്ടികൾ തന്നെ നേതൃത്വം നൽകി. കുട്ടികളുടെ ഡിബേറ്റ്, മോഡൽ യുണൈറ്റഡ് നേഷൻസ് അസംബ്ലി, സ്കിറ്റ് , നിമിഷ പ്രസംഗം തുടങ്ങിയ ഭാവി വാഗ്ദാനങ്ങളായ കൗമാരക്കാരായ നേതാക്കളുടെ പ്രകടനം വ്യത്യസ്തത കൊണ്ടും സംഘടനത്തിന്റെ മികവ് കൊണ്ടും വേറിട്ടതായി. ചീഫ് മെന്റെറും ബഹ്‌റൈൻ സ്റ്റഡി സെന്റർ ഡയറക്ടറുമായ കമാൽ മുഹിയുദ്ദീൻ പരിപാടികൾക്കു നേതൃത്വം നൽകി. ഡോ. ഷെമിലി പി ജോൺ ഉത്ഘാടനം ചെയ്തു.

 

ഓവറോൾ ചാമ്പ്യൻ ആയി ഹംദാൻ സാലിഹ് തെരെഞ്ഞെടുക്കപ്പെട്ടു, ബെസ്റ്റ് ലീഡർ ആയി മനാൽ മൻസൂർ , ബെസ്റ്റ് കമ്മ്യൂണിക്കേറ്റർ ആയി മിന്ഹ ഷഹീൻ എന്നിവരെ തെരഞ്ഞെടുത്തു. റിയാദ് ശ്രീലങ്കൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ അമാനുള്ള സാലിഹ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വിദേശ ട്രൈനെർസ് ആയ ഒലിവ്ർ സംസോറ്റ്, ജീൻ മാർക്, ലാർബി, അനിരുദ് (ഡയറക്ടർ fitjee ബഹ്‌റൈൻ) എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു. വനിതാ വിങ് പ്രസിഡണ്ട് ലൈല ശംസുദ്ധീൻ നന്ദി പറഞ്ഞു.

കുട്ടികളുടെ രക്ഷിതാക്കൾ, ട്രൈനിർമാർ അതിഥികൾ തുടങ്ങി നൂറ്റി ഇരുപത്തിൽ പേര് സംബന്ധിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സെര്ടിഫിക്കറ്റും മികച്ച പ്രവർത്തനതിന് ട്രോഫികളും നൽകി ആദരിച്ചു. മെൻറ്റർമാരായ നൗഷാദ് അമ്മാനത്തു, ലൈല ശംസുദ്ധീൻ, ഫാത്തിമ സീജ, മൗസ യുസുഫ് അലി, യാസിർ എന്നിവർ നിയന്ത്രിച്ചു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ ന്യൂസ്‌ ലെറ്റർ പ്രസിദ്ധീകരിച്ചു. സിജി ചെയർമാൻ യുസുഫ് അലി, ചീഫ് കോർഡിനേറ്റർ ഫാസിൽ താമരശ്ശേരി, സിജി ഇന്റർനാഷണൽ HR കോർഡിനേറ്റർ ഷിബു പത്തനംതിട്ട, എക്സിക്യൂട്ടീവ് അംഗങ്ങളായ സജീർ, ഹുസൈൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!