ദുബായ്: ഈദുല്‍ ഫിത്വറിന് യു.എ.ഇ സർക്കാർ മേഖലകളില്‍ ഏഴു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ടിന് അവധി തുടങ്ങും. അവധിക്ക് ശേഷം സർക്കാർ ഓഫീസുകൾ ജൂൺ 9 ന് മാത്രമേ തുറന്നു പ്രവർത്തിക്കൂ. ഞായറാഴ്ച വൈകുന്നേരം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം അനുസരിച്ച് യുഎഇ സര്‍ക്കാറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പ്രഖ്യാപനമുണ്ടായത്. മേയ് 31 വെള്ളി, ജൂണ്‍ ഒന്ന് ശനി എന്നീ ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാല്‍ പൊതുമേഖലയ്ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം അവധി കിട്ടും.