കൊച്ചി ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ വന്‍തീപ്പിടിത്തം

കൊച്ചി: എറണാകുളം ബ്രോഡ്‌വേ മാർക്കറ്റിലെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ വന്‍തീപ്പിടിത്തം. ബ്രോഡ് വേ മാര്‍ക്കറ്റിലെ ഭദ്ര ടെക്സ്റ്റല്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് തീ അടുത്ത കടകളിലേക്ക് പടരുകയായിരുന്നു. തീയണയ്ക്കാനായി നാലു യൂണിറ്റ് ഫയര്‍ ഫോഴ്‌സുകളാണ് സംഭവ സ്ഥലത്തെത്തിയത്.

മൊത്തക്കച്ചവടത്തിനായി വൻതോതിൽ തുണിത്തരങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ വളരെ വേ​ഗതയിലാണ് ഇവിടെ തീപടർന്നത്. കട പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിട്ടം പൂർണമായും കത്തി നശിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ, മേയർ സൗമിനി ജെയിന്‍ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബ്രോഡ് വേയുടെ പരിസര പ്രദേശങ്ങളിലും കൊച്ചി ന​ഗരത്തിലും കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.