ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക ശസ്ത്രക്രിയാ പാക്കേജ്

New Project (4)

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക വേനല്‍ക്കാല ശസ്ത്രക്രിയ പാക്കേജ് തുടങ്ങി. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അവശ്യമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പാക്കേജ്. ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പാക്കേജ് ലഭ്യമാണ്.

പാക്കേജില്‍ ചെലവേറിയ, പ്രത്യേക രോഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകള്‍ വളരെ കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് ലഭ്യമാകും. മൂലക്കുരു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയായ ഹെമറോയ്‌ഡെക്ടമി, നൂനൂതനവും ഫലപ്രദവുമായ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ ശസ്ത്രക്രിയ എന്നിവ 400 ദിനാറിനും, മറ്റെല്ലാ ഹെര്‍ണിയ ശസ്ത്രക്രിയകള്‍ 300 ദിനാറിനും ലഭ്യമാണ്. രോഗബാധയുള്ള പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയായ ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി 500 ദിനാറിനും പെരിയാനല്‍ കുരു നീക്കം ചെയ്യുന്ന ശസ്ത്രക്രിയ 200 ദിനാറിനും ലഭിക്കും.

 

ഇത്തരം ശസ്ത്രക്രിയകള്‍ താരതമ്യേനെ ചെലവേറിയതാണ്. ഈ നടപടിക്രമങ്ങള്‍ക്കായി നാട്ടില്‍ പോകുന്നത് ഒഴിവാക്കാനും രോഗികളുടെ സാമ്പത്തിക ഭാരം കുറക്കുകയുമാണ് പാക്കേജ് ലക്ഷ്യമിടുന്നത്. അവശ്യ ശസ്ത്രക്രിയകള്‍ താങ്ങാവുന്ന ഇവിടെ തന്നെ നിരക്കില്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് ആരംഭിച്ചതെന്ന് ഷിഫ അല്‍ ജസീറ ആശുപത്രി മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ പാക്കേജ് ഉപയോഗിച്ച്, വ്യക്തികള്‍ക്ക് സാധാരണ ചെലവിന്റെ ഒരു ഭാഗം കൊണ്ട് ഉയര്‍ന്ന നിലവാരമുള്ള ശസ്ത്രക്രിയാ പരിചരണം ലഭിക്കുമെന്നും പത്രകുറിപ്പില്‍ വ്യക്തമാക്കി.

വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന വിവിധ തരം ലേസര്‍ ശസ്ത്രക്രിയകള്‍, മിനിമല്‍ ആക്‌സസ് കീ ഹോള്‍ ശസ്ത്രക്രിയ, പിത്താശയ ചികിത്സയ്ക്കുള്ള ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി, ഗര്‍ഭാശയ ഫൈബ്രോഡുകള്‍ നീക്കുന്ന ലാപ്രോസ്‌കോപിക് ഹിസ്‌റ്റെറെക്ടമി, പ്രസവം, സിസേറിയന്‍, എന്നിവയും കുറഞ്ഞ നിരക്കില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ആരോഗ്യരംഗത്തെ മികവിന് പ്രശസ്തമായ ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഏറ്റവും മികച്ച പരിചരണം നല്‍കാനും സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ വളരെ കൃത്യതയോടെ നടത്താനും ഉതകുന്ന അത്യാധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന വൈദഗ്ധ്യമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെയും നിരയും ഡിജിറ്റല്‍ ഓപ്പറേഷന്‍ തീയേറ്ററുമുണ്ട്. യൂറോളജി, ലാപ്രോസ്‌കോപ്പിക് ആന്റ് ജനറല്‍ സര്‍ജറി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, കാര്‍ഡിയോളോജി തുടങ്ങിയ അത്യാധുനിക വിഭാഗങ്ങള്‍ ഈ ആശുപത്രിയിലുണ്ട്.

ഈ പരിമിത സമയ ഓഫര്‍ രോഗികള്‍ പ്രയോജനപ്പെടുത്തണമെന്ന് മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗ് അപ്പോയിന്റ്‌മെന്റുകള്‍ക്കുമായി 17288000്, 16171819 നമ്പറുകളിലോ, പ്രത്യേക കൗണ്‍സിലിംഗ് ഓഫീസറെ 33640007 എന്ന നമ്പറിലോ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!