സൗദി: സൗദിക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. കഴിഞ്ഞദിവസം പുലര്‍ച്ചെ 7.14ഓടെ ജിസാന്‍ കിങ് അബ്ദുല്ല ബിന്‍ അബദുല്‍ അസീസ് എയര്‍പോര്‍ട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ റോയല്‍ സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സസ് തകർത്തതായി സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. ജനവാസ പ്രദേശങ്ങള്‍ ലക്ഷ്യം വെച്ചാണ് എല്ലാ ആക്രമണങ്ങളും ഉണ്ടാവുന്നത്. ഹൂതികളുടെ ഇത്തരം നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൗദി സഖ്യസേനാ വക്താവ് മുന്നറിയിപ്പ് നല്‍കി.
