സിംസ് ‘കളിമുറ്റം’ സമ്മർ ക്യാമ്പിന് തുടക്കമായി

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനായ സിംസ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ്, കളിമുറ്റം 2024 ന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. ജൂലൈ 4 വെള്ളിയാഴ്ച സിംസ് ഗൂഡ്‌വിൻ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി രഞ്ജിനി മോഹൻ മുഖ്യാതിഥി ആയിരുന്നു. ജൂൺ 30 നു ആരംഭിച്ച കളിമുറ്റം സമ്മർ ക്യാമ്പ് ഓഗസ്റ്റ് 22 വരെ നീണ്ട് നിൽക്കും.

 

അവധികാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് കളിമുറ്റം പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ
യോഗാ, ഡാൻസ്,മ്യൂസിക്, ആർട് ആൻഡ് ക്രാഫ്റ്റ്, ഫോട്ടോഗ്രാഫി, അഭിനയ കളരി, ലൈഫ് സ്കിൽ, പേഴ്സണാലിറ്റി ഡെവലൊപ്മെൻറ്, കരാട്ടെ, ടൂർ എന്നിവ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹന സൗകര്യവും ലഭ്യമാകുന്നതാണ്.

വിശദ വിവരങ്ങൾക്കും റെജിസ്ട്രേഷനുമായി , ജസ്റ്റിൻ ഡേവിസ് (33779225), റെജു ആൻഡ്രൂ (39333701), ഷെൻസി മാർട്ടിൻ (39428307) ലിജി ജോൺസൺ (39262046), ഷീന ജോയ്‌സൺ (39262046) എന്നിവരുമായോ സിംസ് ഓഫീസുമായോ ബദ്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!