കെഎംസിസി ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

മനാമ: കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സി എച്ച് ഓഡിറ്റോറിയത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ കെ പി മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് വേദികളിലെ ഉജ്ജ്വല പ്രഭാഷകനുമായ അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിന് സ്ത്രീകൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും അതുവഴി സമൂഹത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യാതിഥിയെ സീനിയർ പ്രവർത്തകനായ ആർ കെ മുഹമ്മദ് ശാളണിയിച്ചു.

മുസ്ലിം ലീഗ് നേതാവും മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് നേതാവുമായ എ പി ഉണ്ണികൃഷ്ണന്റെ അകാല വിയോഗത്തിൽ സംഗമം അനുശോചനം രേഖപ്പെടുത്തി. കെഎംസിസിയുടെ അൽ അമാന മെമ്പർ ആയിരിക്കെ മരണപ്പെട്ട തൃശ്ശൂർ സ്വദേശിയുടെ കുടുംബത്തിന് മരണാനന്തര സഹായമായ 5 ലക്ഷം രൂപ സംസ്ഥാന ട്രഷറർ കെ പി മുസ്തഫ അമാന കൺവീനർമാരായ ഷമീർ,ഫസലുറഹ്മാൻ എന്നിവർക്ക് കൈമാറി. എടവരാട് പ്രദേശത്തെ രോഗിക്കുള്ള ചികിത്സ സഹായം ടിപ്ടോപ്പ് ഉസ്മാൻ നിസാർ മാവിലിക്കും കോട്ടൂർ പ്രദേശത്തെ പാവപ്പെട്ട യുവതിക്കുള്ള വിവാഹ സഹായം എൻ അബ്ദുൽ അസീസ് സി പി ഉമ്മർനും കൈമാറി.

ഓഫീസിലേക്ക് സ്പോൺസർ ചെയ്ത കമ്പ്യൂട്ടറിന്റെ കൈമാറ്റം റിയ ട്രാവൽ (ഈസ്റ്റ്റഫ) ഏജൻസി പ്രതിനിധികളായ ഷനീർ, ജഗൻ ചേർന്ന് അബ്ദുസമദ് പൂക്കോട്ടൂരിന് കൈമാറി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ആശംസകൾ നേർന്നു. റഫീക്ക് കുന്നത്തിന്റെ അധ്യക്ഷതയിൽ ടിടി അഷറഫ് സ്വാഗതവും മുഹമ്മദ് അസ്ലം ഖിറാഅത്ത് പാരായണവും എം കെ സിദ്ദീഖ് നന്ദിയും രേഖപ്പെടുത്തി.

ഷാഫി പാറക്കട്ട അഷ്റഫ് മഞ്ചേശ്വരം,ഇമ്നാസ് ബാബു, നിസാമുദ്ദീൻ, അബ്ബാസ് വയനാട് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നൂറിൽപരം ആളുകൾ സന്നിഹിതരായി. കുഞ്ഞമ്മദ് പിവി, സഫീർ കെ പി, സാജിദ് കൊല്ലിയിൽ,റസാഖ് എ എ സാജിർ സി ടി കെ, മുസ്തഫ കെ, നാസിർ ഉറുതോടി,താജ്ജുദ്ദീൻ,സജീർ സി കെ റസാക് മണിയൂർ, ആരിഫ്,ആസിഫ് ഷംസുദീൻ, ജസ്ന സുഹൈൽ, നസീറ മുഹമ്മദ്, ഹസ്ന ഷാന, ഫെബിന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!