മനാമ: കണ്ണൂർ സ്വദേശിയായ മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ സിറ്റി കറുവ ബൈത്തുൽ ഫാസ് അഷറഫ് (65) ആണ് ചികിത്സയിലിരിക്കെ നാട്ടിൽ നിര്യാതനായത്.
വർഷങ്ങളോളം ബഹ്റൈൻ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്നു. സമസ്ത ബഹ്റൈന്‍റെ സ്വലാത്ത് മജ്ലിസുകളിലെയും വിജ്ഞാന സദസ്സുകളിലെയും സജീവ സാന്നിധ്യവും ജീവകാരുണ്യ പ്രവർത്തകനും ആയിരുന്നു. ഭാര്യ: സൈബുന്നിസ, മക്കൾ: അഷീബ് അഷറഫ്, അശിയാന, ഫിദ. മരുമക്കൾ: സവാഹിർ, നുഫൈൽ.
വ്യാഴാഴ്ച രാത്രി പത്തിന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വലാത്ത് മജ്ലിസിൽ പരേതന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും പ്രാർഥന സദസ്സും ഉണ്ടായിരിക്കുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു.
								
															
															
															
															








