മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. താണ മുരിയന്റകത്ത് അസ്‍ലം (69) ആണ് മരിച്ചത്. 46 വർഷമായി ബഹ്റൈനിലുണ്ട്.
ബഹ്‌റൈൻ ഗ്യാസിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സഫൂറ പാലോട്ട്. രണ്ട് ദിവസമായി അവാലി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. സംസ്കാരം ബഹ്റൈനിൽ മനാമ കുവൈത്ത് മസ്ജിദ് ഖബർ സ്ഥാനിൽ നാളെ രാവിലെ 9 മണിക്ക്.