മനാമ: വയനാടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട ആളുകളെ സഹായിക്കാൻ ബഹ്‌റൈൻ ഒഐസിസിയും. കഴിഞ്ഞ ദിവസം കൂടിയ അടിയന്തിര എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനപ്രകാരം ഭവനരഹിതരായ രണ്ട് കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ഭവനം നിർമ്മിച്ചു കൊടുക്കുന്നതിന് തീരുമാനിച്ചു.
പദ്ധതി സംബന്ധിച്ച രൂപരേഖ തയാറാക്കാൻ സൽമാനുൽ ഫാരിസ് കൺവീനറായി ഒൻപത് അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങൾ ആയി ഒഐസിസി നേതാക്കളായ മനു മാത്യു, ലത്തീഫ് ആയംചേരി, സൈദ് എം എസ്, ഷമീം കെ. സി, പ്രദീപ് മേപ്പയൂർ, ജവാദ് വക്കം, ജോയ് ചുനക്കര, മിനി റോയ്, സുരേഷ് പുണ്ടൂർ, ബൈജു ചെന്നിത്തല എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ എല്ലാം നഷ്ടപെട്ട ആളുകൾക്ക് അർഹമായ എല്ലാ സഹായങ്ങളും അടിയന്തിരമായി എത്തിച്ചു കൊടുക്കുവാനും തയാറാകണം എന്ന് യോഗം അഭ്യർത്ഥിച്ചു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി നേതാക്കളായ ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ,സന്തോഷ് കെ നായർ, ഷാജി പൊഴിയൂർ, വില്യം ജോൺ, ഷിബു ബഷീർ, രാധാകൃഷ്ണൻ നായർ, മണികണ്ഠൻ കുന്നത്ത്, തുടങ്ങിയവർ സംസാരിച്ചു