മനാമ: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുര വിതരണം സംഘടിപ്പിച്ചു. സൽമാബാദിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ, അടക്കം ആഘോഷ പരിപാടിയുടെ ഭാഗമായി. ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർക്ക് മധുരം എത്തിച്ചു നൽകി സ്വാതന്ത്ര്യ ദിന സന്ദേശം എല്ലാവരിലേക്കും എത്തിച്ചു, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ആശയം പ്രകടിപ്പിക്കാൻ ഏരിയ കമ്മിറ്റിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഐ.ടി & മീഡിയ കൺവീനർ ജമീൽ കണ്ണൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഏരിയ സെക്രട്ടറി ഷാഫി വയനാട് , ഏരിയ ട്രെഷറർ ഫൈസൽ പട്ടാമ്പി, ഏരിയ അംഗം ഹസ്സൻ അൽ ഹിലാൽ എന്നിവർ നേതൃത്വം നൽകി.