മനാമ: ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മറ്റി പ്രസംഗ മത്സരം നടത്തി. കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ A കാറ്റഗറിയിൽ, ഇമ്മാനുവൽ മോൻസി ഒന്നാം സ്ഥാനവും, ഈതൻ മോൻസി, ഹൈറ അനസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കൂടാതെ മികച്ച അവതരണത്തിന് വൈനവ് സ്പെഷ്യൽ പുരസ്‌കാരത്തിന് അർഹനായി.
B കാറ്റഗറിയിൽ എവ്‌ലിൻ മോൻസി, സന ഫാത്തിമ എന്നിവർക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ. ഓഗസ്ററ് 14 വരെ ഓൺലൈനായി സ്വീകരിച്ച എൻട്രികളിൽ നിന്നും വിജയികളായവരെ സ്വാതന്ത്ര്യദിന ദിവസത്തിൽ പ്രഖ്യാപിക്കുകയിരുന്നു. വിജയികൾക്ക് അടുത്തുനടക്കുന്ന പൊതുപരിപാടിയിൽവച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
മുഹറഖ് ഏരിയ പ്രസിഡണ്ട് ഗോകുൽ കൃഷ്‌ണൻ, വൈസ് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന അൻഷാദ് റഹിം, സെക്രട്ടറി നിതിൻ ചെറിയാൻ, ട്രെഷറർ രാജേഷ് കുമാർ, ജോയിൻറ് സെക്രെട്ടറി കാസിം കരുവാറ്റ, ഏരിയ എക്സിക്യൂട്ടീവ് അംഗം അതുൽ സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.