മനാമ: വർണ പകിട്ടോടെ ലുലു ബാക്ക് ടു സ്കൂൾ കാർണിവലിന് ദാനമാളിൽ തുടക്കമായി. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാ കാർണിവൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലേക്ക് വേണ്ട എല്ലാ സാധനങ്ങളുടെയും കമനീയ ശേഖരമാണ് കാർണിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ബാക് പാക്കുകൾ, ലാപ്ടോപ്പ് ബാഗുകൾ, ട്രോളി ബാഗുകൾ, എ.ഐ ടൂളുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രോണിക്സ്, ക്ലാസ്റൂം ഉപകരണങ്ങൾ, ഷൂസ്, മികച്ച നിലവാരമുള്ള സ്റ്റേഷനറി, യൂനിഫോമുകൾ എന്നിവയുടെ ലോകോത്തര ശേഖരമാണ് സജ്ജീകരിച്ചിരിക്കുന്നത്.
സെപ്റ്റംബർ 15 വരെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ബാക്ക് ടു സ്കൂൾ പ്രമോഷനുണ്ടാകും. പാൽപ്പൊടി, പഴച്ചാറുകൾ, ബിസ്ക്കറ്റ്, ഫ്രോസൻ ചിക്കൻ തുടങ്ങി കുട്ടികൾക്കാവശ്യമായ പോഷകാഹാരത്തിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ശുചിത്വത്തിനായി മികച്ച ഡിറ്റർജന്റുകൾ, ഹാൻഡ് സോപ്പുകൾ, വ്യക്തിഗത ശുചിത്വ വസ്തുക്കൾ എന്നിവയും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ബഹ്റൈനിലെ എല്ലാ വിദ്യാർഥികൾക്കും 7.5 ഉം മൂന്നും ദിനാർ വിലയുള്ള രണ്ട് വിദ്യാർഥി ഷോപ്പിങ് വൗച്ചറുകൾ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് വിതരണം ചെയ്യും. ബഹ്റൈനിലുടനീളമുള്ള 12 ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏതിൽനിന്നും ഈ വൗച്ചറുകളുപയോഗിച്ച് സാധനങ്ങൾ വാങ്ങാം. എ.ഐ ഗെയിംസ് വിഭാഗവും കാർണിവലിലുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും എ.ഐ ടൂളുകൾ പരിചയപ്പെടാൻ അവസരം. ‘മെയ്ഡ് ഇൻ ബഹ്റൈൻ’ പ്ലാറ്റ്ഫോമാണ് മറ്റൊരു പ്രത്യേകത. ലഘുഭക്ഷണങ്ങൾ, സ്കൂൾ ബാഗ് ടാഗുകൾ, ലേബലുകൾ തുടങ്ങി കരകൗശല വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഏരിയ ഇതിനായി ഒരുക്കിയിരിക്കുന്നു. ലുലുവിലെ സാധനങ്ങളുടെ ഉയർന്ന നിലവാരത്തെ മന്ത്രി ഡോ. മുഹമ്മദ് ജുമാ പ്രശംസിച്ചു. ഗുണനിലവാരമുള്ള ആഗോള ബ്രാൻഡുകൾ എല്ലാം ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈൻ പഠനത്തിനുള്ള ലാപ്ടോപ്പുകൾ, ഉപകരണങ്ങൾ, ഗാഡ്ജെറ്റുകൾ, പ്രിന്ററുകൾ, ടാബുകൾ എന്നിവയും മികച്ച നിലവാരമുള്ള സ്റ്റോറേജ് ഉപകരണങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി വായന കോർണറും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് അവബോധം നൽകാനായി ട്രാഫിക് ഡയറക്ടറേറ്റ് ടീമും പരിപാടിയുടെ ഭാഗമായി പങ്കെടുത്തു.