മനാമ: കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച 40ാമത് രക്തദാന ക്യാമ്പിൽ 150ഓളം പേർ രക്തം നൽകി. ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ശിഹാബ് തങ്ങളുടെ വേർപാടിന്റെ 15 വർഷത്തിന്റെയും ഭാഗമായാണ് ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാന പദ്ധതിയെക്കുറിച്ചുള്ള ജീവസ്പർശം ചെയർമാൻ എ.പി. ഫൈസലിന്റെ വിശദീകരണത്തോടെയും തുടക്കംകുറിച്ച ക്യാമ്പിൽ സ്വദേശി യുവാവ് ആദ്യ രക്തദാനം നിർവഹിച്ചു.
കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്‍ലം വടകരയുടെ അധ്യക്ഷതയിൽ ബ്ലഡ് ബാങ്ക് ഇൻ ചാർജ് സക്കീന സഹീദ് ഉദ്ഘാടനം നിർവഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടി ഗഫൂർ കൈപ്പമംഗലം സ്വാഗതവും ട്രഷറർ കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു. ഷാഫി പാറക്കട്ട, ഷഹീർ കാട്ടാമ്പള്ളി, എൻ.കെ. അബ്ദുൽ അസീസ്, അഷറഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിത്താഴ, അസൈനാർ കളത്തിങ്ങൽ, ഒ.കെ. കാസിം, ഷരീഫ് വില്യാപ്പിള്ളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അഷറഫ് മഞ്ചേശ്വരം, റിയാസ് ഒമാനൂർ, അലി അക്ബർ, റഫീഖ് നാദാപുരം, അഷറഫ് തോടന്നൂർ, ഇഖ്ബാൽ താനൂർ, ഇസ്ഹാഖ് വില്യാപ്പിള്ളി, അസീസ് മൂയിപോത്ത്, ഹാഫിസ് വള്ളിക്കാട്, സലാം മമ്പാട്ടുമൂല, ഹുസൈൻ മാണിക്കോത്ത്, റഷീദ് വാഴയിൽ, ശിഹാബ് പ്ലസ്, അഷ്കർ വടകര, ഹുസൈൻ വയനാട്, നസീം പേരാമ്പ്ര, ഹമീദ് അയനിക്കാട്, സമദ് സുനങ്കടക്കട്ട, കാസിം കോട്ടപ്പിള്ളി, ആഷിഖ് പൊന്നു, ആഷിഖ് മേഴത്തൂർ, റിയാസ് സനബീസ്, ഷഫീഖ് വല്ലപ്പുഴ, നസീം തെന്നട, മുബഷിർ അലി, നാസർ മുള്ളാളി, ഇ.പി. മുസ്തഫ, ഇർഷാദ് പുത്തൂർ, ഹമീദ് അയ്നിക്കാട്, കെ.പി. നൂറുദ്ദീൻ, നിസാം മാരായമംഗലം, മൗസൽ മൂപ്പൻ, അസീസ് സിത്ര, അൻസാർ ചങ്ങലീരി, വി.കെ. റിയാസ്, മൂസ ഒളവട്ടൂർ, പി.വി. മൻസൂർ, ഒ.കെ. ഫസൽ, ഉസ്മാൻ പെയ്യോള, അസൈനാർ ഹിലാൽ എന്നിവർ നേതൃത്വം നൽകി.