ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ബാഡ്‌മിന്റൺ കളിക്കാർക്കായി ഇഫ്‌താർ വിരുന്നൊരുക്കി

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ബാഡ്‌മിന്റൺ കോർട്ടിൽ കളിക്കുന്നവർക്കായി ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിണ്ടന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി.

ജന. സെക്രട്ടറി എം.എം സുബൈർ സ്വാഗതമാശംസിക്കുകയും മുജീബ് മാഹി നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. ബാഡ്‌മിന്റൺ ടൂർണമെന്റ് വിപുലമായ രൂപത്തിൽ നടത്താനുദ്ദേശിക്കുന്ന ടൂർണമെന്റ് സ്വാഗത സംഘം രൂപവത്കരിക്കുകയും ചെയ്‌തു. കമ്മിറ്റി അംഗങ്ങളുടെ പേര് വിവരം സിറാജ് പള്ളിക്കര വിശദീകരിച്ചു.