bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെഎംസിസി പ്രതിനിധി സംഘം വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

New Project (8)

മേപ്പാടി: കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതികൾക്ക് മേൽനോട്ടവും ഏകോപനവും നടത്തുന്ന മേപ്പാടിയിലെ മുസ്ലിം ലീഗ് ഓഫിസിലെത്തി മണ്ഡലം ലീഗ് പ്രസിഡന്റ് ടി ഹംസയുമായി നിലവിലുള്ള സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.

കെഎംസിസിയുടെ ഭാഗത്തു നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന അതിരുകളില്ലാത്ത സഹായങ്ങളിൽ അദ്ദേഹം അതിരറ്റ സന്തോഷം പ്രകടിപ്പിച്ചു. ദുരന്തം നടന്നത് മുതൽ ബഹ്‌റൈൻ കെഎംസിസിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ ഇടതടവില്ലാതെ വിളിച്ചു വിവരങ്ങൾ അന്വേശ്ശിക്കുകയും സഹായം ഉറപ്പു വരുത്തുകയും ചെയ്തത് നന്ദിയോടെ ഹംസ എടുത്തു പറഞ്ഞു.

ഉരുൾ പൊട്ടലിൽ നിരവധി ജീവനുകൾ കവർന്നെടുക്കപ്പെട്ട മുണ്ടക്കൈയിലെ കാഴ്ചകൾ ഭീകരവും അതെ സമയം ദാരൂണവും ആയിരുന്നു.
സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ മുണ്ടക്കൈയിലേക്ക് പ്രത്യേക അനുമതി വാങ്ങിയാണ് കെഎംസിസി സംഘം സന്ദർശിച്ചത്. പിന്നീട് മൃത ശരീരങ്ങൾ സംസ്കരിച്ച ചൂരൽ മലയിൽ പോയി പ്രാർത്ഥന നിർവഹിച്ചു. തുടർന്ന് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ബഹ്‌റൈൻ കെഎംസിസിയുടെ പ്രവർത്തകന്റെ കുടുംബത്തെ നേരിൽ കണ്ടു ആശ്വസിപ്പിച്ചു.

 

ഇപ്പോൾ താത്കാലിക സ്ഥലത്ത് വാടക വീട്ടിൽ കഴിയുന്ന കുടുംബ അംഗങ്ങൾ ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിൽ ആണ്. ബന്ധുക്കളെയും അയൽവാസികളെയും മല വെള്ളം കൊണ്ട് പോയതിന്റെ തീരാത്ത വേദനയും കടുത്ത സങ്കടവും അവരുടെ വാക്കുകളിൽ നിറഞ്ഞു കവിയുകയായിരുന്നു. മുസ്ലിം ലീഗിനെയും വൈറ്റ് ഗാർഡിന്റെ സേവന പ്രവർത്തനങ്ങളെയും പ്രശംസിക്കുന്ന വാക്കുകൾക്ക് പലയിടത്തു നിന്നും കേട്ടത് അഭിമാനകരമായി അനുഭവപ്പെട്ടു.

ഇനിയും കണ്ടു കിട്ടിയില്ലാത്തവരുടെ ശരീര ആവശ്ഷ്ടങ്ങളെ കുറിച്ചു എന്തെങ്കിലും വിവരങ്ങൾ കിട്ടിയോ എന്നറിയാൻ വേണ്ടി കാത്തിരിക്കുന്നവർ നൊമ്പര കാഴ്ചയാണ്. കുഞ്ഞു മക്കളുടെ ചോറ്റ് പാത്രവും മറ്റും മനസ്സിൽ തീർത്ത വേദനയുടെ ആഴം. പറഞ്ഞറിയിക്കാൻ ആവില്ല. ബഹ്‌റൈൻ കെഎംസിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരക്കൊപ്പം സ്റ്റേറ്റ് സെക്രട്ടറിമാരായ അഷ്‌റഫ്‌ കാട്ടിൽ പീടിക, റിയാസ് വയനാട്, മുൻ കെഎംസിസി നേതാക്കളായ അലി കൊയിലാണ്ടി, ഹമീദ് പോതിമഠത്തിൽ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മൊയ്‌തീൻ പേരാമ്പ്ര, അഷ്‌റഫ്‌ മേപ്പാടി (ഗ്ലോബൽ കെഎംസിസി മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌) ഉനൈസ്‌ കെഎംസിസി ഗ്ലോബൽ സെൻട്രൽ കമ്മിറ്റി ട്രെഷറർ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!