ഐ.സി.എഫ് ബഹ്‌റൈൻ ഉംറ പഠന ക്ലാസ്

New Project (10)

മനാമ: ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന ഉംറ പഠന ക്ലാസ്സ് സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് മനാമ കെ സിറ്റി. ഹാളിൽ നടക്കും. ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി അഡ്വ: എം.സി. അബ്ദുൾ കരീം നേതൃത്വം നൽകും. സാധാരണക്കാർക്ക് സമ്പൂർണ്ണമായ വിധത്തിൽ ഉംറ കർമ്മം നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായി വിശദീകരിക്കപ്പെടുന്ന ക്ലാസ്സിൽ ഐ.സി.എഫ്. ഉംറ സർവ്വീസ് വഴിയും അല്ലാതെയും ഉംറക്ക് പോകാനാഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാമെന്നും സ്ത്രീകൾക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 3337 2338, 3389 2169 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!