മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) ഉണ്ണിമായ മനോജ് കുമാറിനെ അനുമോദിച്ചു. യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൽ 2024 വർഷത്തെ ബി.എസ്.സി സൈക്കോളജി വാല്യു ഓഫ് എഡ്യുക്കേഷനിൽ ഒന്നാം റാങ്ക് ലഭിച്ചതിനായിരുന്നു ആദരവ് നൽകിയത്. കോഴിക്കോട് സ്വദേശിയും കെ.പി. എഫ് മെമ്പറുമായ മേലെ പറമ്പിൽ മനോജിൻ്റെയും സുബിതയുടെയും മകളാണ് ഉണ്ണിമായ മനോജ് കുമാർ. കെ.പി.എഫ് എക്സി ക്യുട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ്. പി.കെ എന്നവർ ചേർന്ന് മെമൻ്റോ കൈമാറി. ഉപരി പഠനത്തിനായി അയർലണ്ടിലേക്ക് യാത്ര തിരിച്ച ഉണ്ണിമായ മനോജ്കുമാർ അനുമോദനത്തിന് നന്ദി അറിയിച്ചു.