സൗദി: ഗൾഫ് രാജ്യങ്ങളിലെ സുരക്ഷ ചർച്ച ചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് വിളിച്ച അടിയന്തര ഉച്ചകോടിക്ക് ഇന്ന് മക്കയിൽ തുടക്കമായി. ഇന്നും നാളെയുമാണ് സൗദിയുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ ഉച്ചകോടി നടക്കുന്നത്. ഗൾഫ് മേഖലയിലെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാനായാണ് ജിസിസി രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചു ചേർത്തത്. 57 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടി നടക്കുന്നതിനെത്തുടർന്ന് മക്കയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഉംറ സർവീസ് കമ്പനികളുടെ വാഹനങ്ങളും ഹറാമിന്റെ സമീപ പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്നു ഹജ്ജ്- ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.