ഡൽഹി: രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് രാഷ്ടപതി ഭവനിൽ നടക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച സൈനികര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് പ്രണാമം അർപ്പിച്ചത്. തുടർന്ന് വാജ്പേയിയുടെ സമാധി സ്ഥലത്തേക്കാണ് മോദി പോയത്. ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും രാവിലെ വാജ്പേയിയുടെ സമാധിയിലെത്തണമെന്ന് പാർട്ടി നിർദ്ദേശിച്ചിരുന്നു. നിയുക്ത എംപിമാർക്കൊപ്പം ബിജെപിയുടെ രാജ്യസഭാ എംപിമാരും മറ്റ് പ്രമുഖ നേതാക്കളും വാജ്പേയി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി.
ഇന്ന് വൈകീട്ട് ഏഴിനാണ് രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്നവേദിയില്‍ വെച്ച് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നത്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.