മനാമ: ‘തിരുനബി (സ) ജീവിതം ദർശനം’ എന്ന് ശീർഷകത്തിൽ ഐസിഎഫ് നടത്തി വരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഇസാടൗൺ മജ്മഉ തഅ്ലീമിൽ ഖുർആൻ മദ്റസ നടത്തുന്ന മീലാദ് ഫെസ്റ്റ് 2024 ഇന്ന് ( 04.10.24) വൈകുന്നേരം 4 മണിക്ക് BMC ഹാളിൽ നടക്കും.
പിഞ്ചുമക്കളുടെയും, വിദ്യാർത്ഥികളുടെയും വൈവിധ്യമാർന്ന കലാവിരുന്നുകൾ ദഫ്മുട്ട് ഫ്ളവർ ഷോ, പൂർവ്വ വിദ്യാർത്ഥികളടെ പരിപാടികൾ, പൊതു സമ്മേളനം, സമ്മാന സർട്ടിഫിക്കറ്റ് വിതരണം, സ്വീറ്റ്സ്, ഫുഡ് വിതരണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. അബ്ബാസ് മണ്ണാർക്കാട്, സികെ അഹ്മദ് ഹാജി, ഷെനിൽ, ബശീർ അസ്ലമി, ഫിറോസ് ഖാൻ, റാഷിദ് ഫാളിലി, സഈദ് മുസ്‌ലിയാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.