ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും

gurudeva

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 25 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കി ജി എസ് എസ് മഹോത്സവം 2024 എന്ന പേരിൽ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും ഒക്ടോബർ 11 ന് കേരളീയ സമാജത്തിൽ വച്ച് സ്റ്റാർ വിഷൻ ഇവൻസുമായി സഹകരിച്ച് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.

രജത ജൂബിലി ആഘോഷങ്ങളോടൊപ്പം നടക്കുന്ന സർവ്വമത സമ്മേളന ശതാബ്ദി ചടങ്ങിൽ ശിവഗിരിമഠം മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ
മുഖ്യ അതിഥി ആയിരിക്കും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികൾ, കോട്ടയം ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപി ബെന്നി ബഹനാൻ, കേരള നിയമസഭാംഗം പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി ബാബുരാജൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും കേരളീയ സമാജം പ്രസിഡണ്ടുമായ പി. വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി നൽകുന്ന നാലാമത് ഗുരുസ്മൃതി അവാർഡ് 2024 പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ കെ ജി ബാബുരാജന് ശിവഗിരി മഠം മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ സമ്മാനിക്കും

പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോനും സംഘവും അവതരിപ്പിക്കുന്ന ഒരു ചെമ്പനീർ പൂവിന് സുഗന്ധം എന്ന ഗാനമൃതം ചടങ്ങിന് മാറ്റുകൂട്ടും.

ഒക്ടോബർ 11 വെള്ളിയാഴ്ച വൈകിട്ട് 5. 30 മുതൽ കേരളീയ സമാജത്തിൽ നടക്കുന്ന ജി എസ് എസ് മഹോത്സവം 2024
പ്രവേശനം പൂർണമായും സൗജന്യമാണെന്നും ആഘോഷവും സർവ്വമത സമ്മേളനത്തിന്റ ശതാബ്ദിയും വിജയിപ്പിക്കുവാൻ ബഹറിനിലെ മുഴുവൻ മലയാളി സമൂഹത്തെയും കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, സ്റ്റാർ വിഷൻ ഇവൻസ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടക്കൽ, ജി എസ് എസ് മഹോത്സവം 2024 കമ്മിറ്റി ജനറൽ കൺവീനർ എ. വി ബാലകൃഷ്ണൻ, ജോയിൻ ജനറൽ കൺവീനറും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ മിഥുൻ മോഹൻ, സബ് കമ്മിറ്റി കൺവീനർമാരായ എൻ എസ് റോയ്, അജിത്ത് പ്രസാദ്, ശിവശങ്കരകുമാർ, മനോജ് വർക്കല,ശിവകുമാർ സതീഷ് എന്നിവർ പങ്കെടുത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ബിനുരാജ് രാജനുമായി(39882437) ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!