കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 16,17,18 തീയതികളിൽ അൽ അഹ് ലി സ്റ്റേഡിയത്തിൽ

WhatsApp Image 2024-10-14 at 5.00.04 PM

മനാമ: കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 16,17,18 തീയതികളിൽ സിഞ്ച് അൽ അഹ് ലീ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് കെഎംസിസി ഓഫീസിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

പ്രവാസികളുടെ കായിക ക്ഷമത വർധിപ്പിക്കുക, മാനസിക സംഘർഷം കുറക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് കെഎംസിസി സ്പോർട്സ് വിങ് പ്രവർത്തിക്കുന്നത്. ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ ഏറ്റവും വലിയ ടൂര്ണമെറ്റുകൾ സംഘടിപ്പിച്ച ചരിത്രമുള്ള കെഎംസിസി സ്പോർട്സ് വിങ് 2024 സീസണിൽ വിപുലമായ ഫുട്ബോൾ ടൂർണമെന്റാണ് സഘടിപ്പിക്കുന്നത്.

ബഹ്‌റൈനിലെ പ്രൊഫെഷണൽ കാറ്റഗറിയിലുള്ള 8 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ പ്രശസ്ത ക്ലബ്ബ്കളായ കെഎംസിസി എഫ്‌സി, യുവ കേരള എഫ്‌സി, അൽ കേരളവി എഫ്‌സി, ഗ്രോ എഫ്‌സി , അൽ മിനാർ എഫ്‌സി , സ്പോർട്ടിങ് എഫ്‌സി, ഗോസി എഫ്‌സി, മറീന എഫ്‌സി തുടങ്ങിയ പ്രബല ടീമുകൾ അണിനിരക്കും. പ്രവാസി മേഖലയിൽ ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും പ്രാധാന്യം നൽകി കൊണ്ട് എബോവ് 40 കാറ്റഗറിയിലുള്ള ടൂര്ണമെറ്റും സംഘടിപ്പിക്കപ്പെടും.

കുടുംബങ്ങൾക്കായി ഒപ്പന, മുട്ടിപ്പാട്ട്, കലാപരിപാടികൾക്ക് പുറമെ കുട്ടികൾക്കായുള്ള പ്ലെയിങ് ഏരിയകളും സജ്ജീകരിക്കും. കൂടാതെ മലബാറിന്റെ തനതായ ശൈലിയിൽ തട്ടുകടകളും ഗ്രൗണ്ടിന് സമീപത്തു സജ്ജീകരിക്കും. ഫാമിലി എന്റെർറ്റൈന്മെന്റിന്റെ ഭാഗമായി തത്സമയ മത്സരങ്ങൾ നടത്തി വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ കെഎംസിസി ജനറൽ സെക്രെട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സ്‌പോർട് വിങ് ചെയർമാൻ റിയാസ് വയനാട്, കൺവീനർ അഷ്‌കർ വടകര, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇർഷാദ് തന്നട, വൈസ് ചെയർമാൻ, ഫൈസൽ ഇസ്മായിൽ, ടീം മാനേജർ സാദിഖ് മഠത്തിൽ, ടീം കോച്ച് നൗഫൽ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ഷമീർ എം എ, ട്രഷറർ ഷഫീഖ് ആർ വി , സ്‌പോർട്ടൂ വിങ് ഭാരവാഹികളായ റഫീഖ് നാദാപുരം, ഖാൻ സാഹിബ് അസസ്‌കോ, ഷാഫി, നസീബ് കൊച്ചിക്കാരൻ , നസീം തെന്നട ടൂർണണമെന്റ് സ്പോൺസർ ഓപ്പോ റീജിയണൽ മാനേജർ ബദർ സാഹിബ് പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!