സ്‌കൂൾ ഒളിമ്പിക്‌സിൽ 48 മെഡലുകളുമായി ഇന്ത്യൻ സ്‌കൂളിന് കിരീടം

New Project (80)

മനാമ: ആറാമത് സ്‌കൂൾ ഒളിമ്പിക്‌സിൽ മൊത്തം 48 മെഡലുകൾ നേടി സ്വകാര്യ സ്‌കൂൾ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഇന്ത്യൻ സ്‌കൂളിന് 16 സ്വർണവും 13 വെള്ളിയും 19 വെങ്കലവും ലഭിച്ചു. ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 3 വരെ സംഘടിപ്പിച്ച ഈ കായിക മാമാങ്കത്തിൽ ബഹ്‌റൈനിലെ 92 സ്‌കൂളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. സമാപന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയും ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി ശ്രീധർ ശിവയും ചേർന്ന് ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരെസ് മുസ്തഫ അൽ-കുഹേജിയിൽ നിന്ന് ഓവറോൾ ചാമ്പ്യൻ സ്‌കൂളിനുള്ള അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ഒളിമ്പിക് കമ്മിറ്റി ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മുഹമ്മദ് അബ്ദുൾ ഗഫാർ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധി, ഒളിമ്പിക് കമ്മിറ്റി ഭാരവാഹികൾ,വിദ്യാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നേരത്തെ 2018ലും സ്‌കൂൾ ഒളിമ്പിക്സിൽ 53 മെഡലുകളോടെ ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു.

 

അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ ആൺകുട്ടികളുടെ എ ടീം ചാമ്പ്യന്മാരായി. 3 മത്സരങ്ങളിൽ നിന്ന് 227 റൺസ് നേടിയ ക്യാപ്റ്റൻ മുഹമ്മദ് ബേസിലിനെ (11 ക്യു) ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജുഗൽ ജെ.ബി (11 ജെ), രൺവീർ ചൗധരി (11 ഡി), ആശിഷ് എസ് ആചാരി (11 ഡി), ആരോൺ സേവ്യർ (11 ഇ), മുഹമ്മദ് ഷഹീൻ (8 ഡി), ധൈര്യ ദീപക് (10 എച്ച്), ഇഷാൻ മിസ്ത്രി (10 ക്യു), വികാസ് ശക്തിവേൽ (10 എസ്), ഡാൻ എം വിനോദ് (9 എം), അങ്കിത് തങ്കി (10 ബി), അയാൻ ഖാൻ (8 എസ്) എന്നിവരാണ് മറ്റു അംഗങ്ങൾ.

പെൺകുട്ടികളുടെ വിഭാഗത്തിലും ഇന്ത്യൻ സ്‌കൂൾ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായി. ടീമിൽ ക്യാപ്റ്റൻ പൂർവ്വജ ജെഗദീശ(12ആർ ), പാർവതി സലീഷ്(6ബി), അന്വേഷ മൈതി(9ടി ), രുദ്ര കക്കാട്(11ഡി), മഹെക് റൈയാനി(12ജെ), ജാൻസി ടി.എം(11ആർ), അനുഷ്‌ക അഹീർ(12 കെ), ലിയ ബിജു(11 എഫ് ), ഫൈഹ അബ്ദുൾ ഹക്കിം (6 ജെ), ദർശിനി മുത്തുകുമാർ (11എം), അലിസ ഇമ്രാൻ (9 ടി), ഗായത്രി ഉള്ളാട്ടിൽ (11 ഐ) എന്നിവരാണ് അണിനിരന്നത്.

ക്രിക്കറ്റിൽ ആൺകുട്ടികളുടെ ബി ടീം റണ്ണേഴ്‌സ് അപ്പായി. ക്യാപ്റ്റൻ ജെറിക് ആൽഡൻ (9 എൽ), മുകേഷ് കൃഷ്ണൻ(9 എൽ), രചിത് റാവൽ (10 ക്യു), നിഹാൽ ഷെറിൻ (9 ടി), കാർത്തിക് ബിമൽ (9 യു), ജീത് സാഗർ (9 പി), സർവേശ്വരൻ ബി (9 ജെ), അയാൻ മുഹമ്മദ് (9 ജെ), ഗുലാം മുസ്തുഫ (9 എസ്), ലിയാൻഡർ മുയിൻ (9 ജെ), അഭിഷേക് ഷൈൻ (9 ഇ), ആദേശ് കൊടിയൻ (10 എ), ജേസൺ ടെറി ഫിലിപ്പ് (8 ക്യു) എന്നിവരടങ്ങിയതാണ് ടീം.

കരാട്ടെയിൽ രാജീവൻ രാജ്കുമാർ (10), ജോയ്‌ന പോൾ (9 എം) എന്നിവർ ഓരോ വെള്ളി നേടിയപ്പോൾ ലുത്‌വൈഫ കെ.എ (9) രണ്ട് വെങ്കലവും എയ്ഞ്ചൽ ആബോ (12) ഒരു വെങ്കലവും നേടി.ബാഡ്മിന്റണിൽ അലൻ തോമസ് (9 ബി) വെങ്കല മെഡൽ നേടിയപ്പോൾ, ബോക്‌സിംഗിൽ അബ്ദുല്ല അലി വെള്ളി മെഡൽ നേടി.

തായ്‌ക്വോണ്ടോയിൽ മാനവ് ജോഷി (10 വി) രണ്ട് സ്വർണവും അഭിജിത്ത് വിജയൻ (8 ഡി), അലിസ ഇമ്രാൻ (9 ടി) എന്നിവർ ഓരോ സ്വർണവും നേടി. ശ്രീലക്ഷ്മി (9), ബെഞ്ചമിൻ സന്തോഷ് (9 എഫ്), എ. അസീസ് ഫൈസൽ (8), ആര്യ അനിൽ (8), അംന മേലോട്ട് (8) എന്നിവർ വെള്ളി മെഡലും തന്മയ (6), അക്സ മേരി (6), ദീപാൻഷി (7), നക്ഷത്ര (8), അൻഷിയ കുഞ്ഞുമോൾ (7), ശ്രേയ അനിൽ (7), നെദാൽ ഹമീദ് (9), സായ് സാന്ത്വാന (7),ആനന്ദിത (9), മഹെക് റൈയാനി (12 ജെ), അനുഷ്ക അഹീർ (12 കെ) എന്നിവർ വെങ്കലം നേടി.

അത്‌ലറ്റിക്‌സ് – ആൺകുട്ടികളുടെ മത്സര ഫലങ്ങൾ:
1. ശിവനന്ദ് പ്രജിത്ത് (12) : 4×100 മീറ്റർ റിലേ സ്വർണം, മെഡ്‌ലി റിലേ സ്വർണം.
2. ഷാൻ ഹസൻ (10ജെ): 400 മീറ്റർ സ്വർണം, 200 മീറ്റർ വെങ്കലം, മെഡ്‌ലി റിലേ സ്വർണം.
3. രൺവീർ ചൗധരി (11 ഐ): 800 മീറ്റർ സ്വർണം, 1500 മീറ്റർ വെങ്കലം.
4. ആസിഫ് ഇസ്ഹാഖ് (12): 1500 മീറ്റർ സ്വർണം.
5. ലുവൈദിൽ കെഎ (11കെ):110 മീറ്റർ ഹർഡിൽസ് സ്വർണം.
6. മുഹമ്മദ് ആഷിക് (10): 3000 മീറ്റർ വെള്ളി.
7. അജൻദേവ അനീഷ് (10V): 4×100 മീറ്റർ റിലേ സ്വർണം.
8. ഗോവിന്ദ് കൃഷ്ണ (10 ടി) : 4×100 മീറ്റർ റിലേ സ്വർണം.
9. അബ്ദുൾ അസീസ് (11):110 മീറ്റർ ഹർഡിൽസ് വെങ്കലം.
10. അഹമ്മദ് ഫയാസ് (11): ലോങ് ജംപ് വെങ്കലം.
11. സായൂജ് ടി.കെ (11ജെ): 4×100 മീറ്റർ റിലേ സ്വർണം.
12. ആരോൺ വിജു (12ജെ): 400 മീറ്റർ വെള്ളി, മെഡ്‌ലി റിലേ സ്വർണം.
13. ജോഷ് മാത്യു(9എൻ): മെഡ്‌ലി റിലേ സ്വർണം.

അത്‌ലറ്റിക്സ്- പെൺകുട്ടികളുടെ മത്സര ഫലങ്ങൾ:
1. ഐറിൻ ബിനോ(11 സി): 100 മീറ്റർ സ്വർണം, 200 മീറ്റർ വെള്ളി, 4×100 മീറ്റർ റിലേ സ്വർണം, മെഡ്‌ലി റിലേ സ്വർണം.
2. ആഗ്നസ് ചാക്കോ (11 എ): 400 മീറ്റർ സ്വർണം, 4×100 മീറ്റർ റിലേ സ്വർണം, മെഡ്‌ലി റിലേ സ്വർണം.
3. ജാൻസി ടിഎം(11ആർ): 400 മീറ്റർ വെള്ളി, 4×100 മീറ്റർ റിലേ സ്വർണം, മെഡ്‌ലി റിലേ സ്വർണം.
4. ആകാൻക്ഷ ഷാജി (12 പി): മെഡ്‌ലി റിലേ സ്വർണം.
5. അഭിഷ സത്യൻ(10ഇ): 4×100 മീറ്റർ റിലേ സ്വർണം.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, സ്പോർട്സ് ചുമതലയുള്ള വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥികളെയും വകുപ്പ് മേധാവി ശ്രീധർ ശിവയെയും എല്ലാ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരെയും അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!