മനാമ: പ്രവാസലോകത്ത് ചിങ്ങവും കന്നിയും കഴിഞ്ഞു തുലാം മാസത്തിലും പ്രവാസിമലയാളികൾ ഓണാഘോഷത്തിമർപ്പിൽ. ബഹ്‌റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ കെ സി എ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഓണാഘോഷ പരിപാടികൾ അംഗങ്ങൾക്ക് അവധി ദിവസത്തിലെ കൂടിചേരൽ എന്നതിലുപരി ഓണത്തിന്റെ ആവേശത്തിമർപ്പിൽ ആയിരുന്നു.
അതിരാവിലെ തന്നെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്തപൂ ഇട്ട് ആണ് പ്രോഗാം ആരംഭിച്ചത്. കൾച്ചറൽ വിഭാഗത്തിന്റെ കലാപരിപാടികളോട് കൂടി സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു.ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ സുനിൽ ചെറിയാൻ സ്വാഗതവും കൺവീനർ ഗിരീഷ് കാളിയത്ത് നന്ദിയും രേഖപ്പെടുത്തിയ സാംസ്കാരിക യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു,പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉത്ഘാടനം ചെയ്തു. ഒഐസിസി / ഇൻകാസ് മുൻ ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത് മുഖ്യഅതിഥി ആയി പങ്കെടുത്തു.
ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, ഐ സി ആർ എഫ് രക്ഷധികാരി ഡോ. ബാബു രാമചന്ദ്രൻ, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ട്രഷറർ ദേവദാസ് കുന്നത്ത്, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ആക്ടിങ് പ്രസിഡന്റ് സലിം തളങ്കര, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ, സെന്റ് മേരിസ് ഓർത്തഡോക്സ് കത്തിഡ്രൽ വികാരി ഫാ. ജേക്കബ് തോമസ്, സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ഫാ. ജോൺസ് ജോൺ, ഫാ. വർഗീസ് ലാൽ,എൻ എസ് എസ് പ്രസിഡന്റ് പ്രവീൺ നായർ , ജി എസ് എസ് പ്രസിഡന്റ് സനീഷ് കുളമുള്ളിൽ, എസ് എൻ സി എസ് പ്രസിഡന്റ് കൃഷ്ണകുമാർ,കെ സി എ പ്രസിഡന്റ് ജയിംസ് ജോൺ,വിശ്വകർമ്മ സൊസൈറ്റി പ്രസിഡന്റ് സി എസ് സുരേഷ്,സാമൂഹ്യ പ്രവർത്തകർ ആയ എബ്രഹാം ജോൺ, ബിജു ജോർജ്, സി പി വർഗീസ്, ബിനു മണ്ണിൽ,ഗഫൂർ കൈപ്പമംഗലം,കെ പി മുസ്തഫ, പി കെ രാജു, അസൈനാർ കളത്തിങ്കൽ, കൂട്ടുസ മുണ്ടേരി, ലെനി പി മാത്യു,മുഹമ്മദ് നിയാസ്, മുജീബ് അൽ റബീഹ്, ബദറുദിൻ പൂവാർ, മജീദ് തണൽ, എം. എം സുബൈർ,സജിത് നൗക, അലക്സ് ബേബി,അസീൽ അബ്ദുൽ റഹ്മാൻ, ജോൺസൻ കല്ലുവിളയിൽ,അബ്‌ദുൾ ഷുക്കൂർ, അനീഷ്, അഷ്‌റഫ് മായഞ്ചേരി, കെ. ആർ. ഉണ്ണി, സാനി പോൾ,സതീഷ്. ഒഐസിസി ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ. സി, പ്രദീപ് മേപ്പയൂർ, സൈദ് എം.എസ്, ജേക്കബ് തേക്ക്തോട്,ജീസൺ ജോർജ്, വൈസ് പ്രസിഡന്റ് മാരായ സുമേഷ് ആനേരി, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ജവാദ് വക്കം, നസിം തൊടിയൂർ, അഡ്വ. ഷാജി സാമൂവൽ, വിഷ്ണു വി, മാധ്യമ പ്രവർത്തകരായ ബിനിഷ് തോമസ്, രാജീവ് വെള്ളിക്കൊത്ത്,ബോബി തേവേരി,ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ്, ഒഐസിസി നേതാക്കളായ മോഹൻകുമാർ നൂറനാട്, ജോയ് ചുനക്കര, ജാലിസ് കെ. കെ, ശ്രീജിത്ത് പാനായി, രജിത് മൊട്ടപ്പാറ, വിനോദ് ദാനിയേൽ,റംഷാദ് അയിലക്കാട്, നിസാർ കുന്നംകുളത്തിൽ,റോബി ജോർജ്, സുരേഷ് പുണ്ടൂർ,രഞ്ചൻ കേച്ചേരി, അലക്സ് മഠത്തിൽ, സന്തോഷ് കെ നായർ, ജലിൽ മുല്ലപ്പള്ളി, പി ടി ജോസഫ്, ബൈജു ചെന്നിത്തല, വർഗീസ് മോഡയിൽ, നെൽസൺ വർഗീസ്, സിബി ചെമ്പന്നൂർ, ബിജു മത്തായി, നിജിൽ രമേശ്, ഷാജി പൊഴിയൂർ, ദാനിയേൽ തണ്ണിതോട്, റോയ് മാത്യു, സുനിൽ തോമസ്, തുടങ്ങിയവർ നേതൃത്വം നൽകി.മോൻസി ബാബു നേതൃത്വം നൽകിയ പാപ്പാ സൂപ്പർബീറ്റ്സ് ന്റെ ഗാനമേള ഓണാഘോഷ പരിപാടികൾക്ക് മികവേകി.