മനാമ: നാഷണൽ ഡേ ആഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനിൽ ഡിസംബർ ഫെസ്റ്റിവൽ നടക്കും. സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടെ വിവിധ പരിപാടികൾ രാജ്യത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ മാസത്തിലാണ് ഇതു നടക്കുക.
ബഹ്‌റൈനിൽ ഡിസംബർ അഞ്ച് മുതൽ 30 വരെ മുഹറഖ് നൈറ്റ്‌സ് നടത്തും. യുനെസ്‌കോ സംരക്ഷിത സ്മാരക പട്ടികയിലുള്ള പേളിംഗ് പാത്തിൽ നടക്കുന്ന മുഹറഖ് നൈറ്റ്‌സ് കാഴ്ച്ചക്കാർക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യും.
ഡിസംബർ നാലു മുതൽ 15 വരെ ബഹ്‌റൈൻ ബേയിൽ ലോകവെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. ലോകമെമ്പാടുമുള്ള കായിക താരങ്ങൾ പങ്കെടുക്കും.
ഡിസംബർ ഏഴ് മുതൽ എല്ലാ ശനിയാഴ്ച്ചകളിലും അൽബുദയ്യ ബൊട്ടാണിക്കൽ ഫാർമേഴ്‌സ് മാർക്കറ്റ് നടക്കും.