മനാമ: ബഹ്‌റൈനിൽ ഇന്റർനാഷണൽ എയർഷോയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വിവിധ എയർക്രാഫ്റ്റുകളുടെ പ്രദർശനം ഇവിടെ നടക്കും. സാഖിർ എയർബേസിലാണ് ഇന്റർനാഷണൽ എയർഷോ നടക്കുക.
മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും ആദ്യത്തെ കാരിയർ ഓപ്പറേറ്റർമാരായ എയർ അറേബ്യയും ഈ എയർഷോയിൽ പങ്കെടുക്കുന്നുണ്ട്. 174 സീറ്റുകളോടെ കോൺഫിഗർ ചെയ്ത അത്യാധുനിക എയർബസ് A320 എയർലൈൻ എയർ അറേബ്യ ഇവിടെ പ്രദർശിപ്പിക്കും. മികച്ച യാത്രാനുഭവമാണ് ഈ എയർബസ് പ്രദാനം ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് A320 എയർബസിലുള്ളത്.
പരിപാടിയിൽ, സന്ദർശകരെ സ്വാഗതം ചെയ്യാനും എയർലൈനിന്റെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും എയർ അറേബ്യയുടെ ക്രൂ സന്നിഹിതരായിരിക്കും. A320 എയർലൈൻ മികച്ച യാത്രാനുഭവം നൽകുന്നതിനുള്ള എയർ അറേബ്യയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു.
2003-ൽ ബഹ്റൈനിലേക്ക് ആദ്യ വിമാനം ആരംഭിച്ചതു മുതൽ, എയർ അറേബ്യ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. ഷാർജ, അബുദാബി, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ഓപ്പറേറ്റിംഗ് ഹബ്ബുകളിൽ നിന്ന് എയർ അറേബ്യ ഇപ്പോൾ സർവ്വീസ് നടത്തുന്നുണ്ട്.
യുഎഇ (ഷാർജ, അബുദാബി, റാസൽ-ഖൈമ), മൊറോക്കോ, ഈജിപ്ത്, പാകിസ്ഥാൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആറ് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് 200 ലധികം ലക്ഷ്യസ്ഥാനങ്ങളെ എയർഅറേബ്യ വിമാന സർവ്വീസ് ബന്ധിപ്പിക്കുന്നു.