തൊഴിൽ, താമസ വിസ നിയമലംഘനങ്ങൾ; ഒരാഴ്ചയ്ക്കിടെ ബഹ്‌റൈനിൽ നിന്ന് നാ ടുകടത്തിയത് 181 വിദേശ തൊഴിലാളികളെ

expats deported

മനാമ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബഹ്‌റൈനിൽ നിന്ന് നാടുകടത്തിയത് 181 വിദേശ തൊഴിലാളികളെ. തൊഴിൽ, താമസ വിസ നിയമലംഘനങ്ങൾ നടത്തിയവരെയാണ് നാടുകടത്തിയതെന്ന് എൽ എം ആർ എ അറിയിച്ചു. ബഹ്‌റൈനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ പരിശോധനയാണ് അധികൃതർ നടത്തിയത്.

നവംബർ 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 1668 തൊഴിൽ പരിശോധനകൾ നടന്നു. താമസ വിസ, തൊഴിൽ നിയമങ്ങൾ തുടങ്ങിയവ ലംഘിച്ച 45 തൊഴിലാളികളാണ് അറസ്റ്റിലായത്. 33 സംയുക്ത പരിശോധന ക്യാമ്പയിനുകളും ക്യാപിറ്റൽ ഗവർണറേറ്റിൽ 20 ക്യാമ്പയിനുകളും നടന്നു.

മുഹറഖ് ഗവർണറേറ്റിൽ നാല് പരിശോധന ക്യാമ്പയിനുകളും നോർത്ത് ഗവർണറേറ്റിൽ ആറു പരിശോധനകളും സതേൺ ഗവർണറേറ്റിൽ മൂന്ന് പരിശോധന ക്യാമ്പയിനുകളും നടന്നു.

നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ ശക്തമാക്കും എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ 49,614 പരിശോധനകളും 750 സംയുക്ത ക്യാമ്പയിനുകളും നടത്തിയിട്ടുണ്ട്.

6327 അനധികൃത തൊഴിലാളികളെയാണ് ഇതുവരെ നാടുകടത്തിയത്. 2502 നിയമലംഘകരെ പിടികൂടിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!