മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 41 ആമത് സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 13 (വെള്ളിയാഴ്ച) രാവിലെ 7 മുതൽ 1 മണി വരെ സൽമാനിയ്യ മെഡിക്കൽ സെന്ററിൽ നടക്കും. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആണ് കെഎംസിസി ബ്ലഡ് ഡൊനേഷൻ സ്പോൺസർ ജീവൻ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളിൽ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വർഷം കൂടുതൽ പ്രചാരണം നടത്തും.
സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ‘ജീവസ്പർശം’ എന്നപേരിൽ കെഎംസിസി 16 വർഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. കോവിഡ് കാലത്തു നിരവധി പേരാണ് കെഎംസിസി മുഖേന രക്തം നൽകിയത്. ഇതിന് ഒരാഴ്ചക്കാലം തുടർച്ചയായ എക്സ്പ്രസ്സ് ക്യാമ്പും നടത്തിയിരുന്നു
2009ലാണ് കെഎംസിസി ബഹ്‌റൈൻ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 6500 ലതികം പേരാണ് ‘ജീവസ്പർശം’ ക്യാമ്പ് വഴി രക്ത ദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്‌സൈറ്റും blood book എന്നപേരിൽ പ്രത്യേക ആപ്പും പ്രവർത്തിക്കുന്നുണ്ട്.
മികച്ച രക്തദാന പ്രവർത്തനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാർഡ്, ബഹ്റൈൻ പ്രതിരോധ മന്ത്രാലയം ഹോസ്പിറ്റൽ അവാർഡ്, ബഹ്റൈൻ കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റൽ അവാർഡ്, ഇന്ത്യൻ എംബസിയുടെയും അനുമോദനങ്ങൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ, കാപിറ്റൽ ഗവർണറെററിന്റെ പ്രത്യേക അവാർഡ് എന്നിവ ഇതിനകം കെഎംസിസിക്ക് ലഭിച്ചിട്ടുണ്ട്. നാട്ടിലും സി എച് സെന്ററുമായി സഹകരിച്ചു രക്ത ദാന പ്രവർതനങ്ങൾ നടത്തി വരുന്നു
13ന് നടക്കുന്ന ക്യാപിന് മുന്നോടിയായി വളണ്ടിയർ ,രജിസ്ട്രേഷൻ, ട്രാൻസ്പോർട്ട്, ഫുഡ്,പബ്ലിസിറ്റി, റിസപ്ഷൻ തുടങ്ങിയ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചുണ്ട്. ക്യാമ്പ് ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികൾ ഐ സി ആർ എഫ് പ്രതിനിധികൾ ഉൾപ്പടെ പ്രമുഖർ ക്യാമ്പ് സന്ദർശിക്കും. രക്തദാനം നടത്തി ജീവസ്പർശം പദ്ധതിയുടെ ഭാഗമാകാൻ താൽപ്പര്യമുള്ളവർക്ക്
39841984, 34599814,33495982 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
വാഹന സൗകര്യം ആവശ്യമുള്ളവർ 33189006 ഈ നമ്പറിൽ ബന്ധപ്പെടുക
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ
ശംസുദ്ധീൻ വെള്ളികുളങ്ങര (ജനറൽ സെക്രട്ടറി, കെഎംസിസി )
എ പി ഫൈസൽ (ചെയർമാൻ, ബ്ലഡ് ഡോണഷൻ )
ഉമർ മലപ്പുറം (കൺവീനർ ബ്ലഡ് ഡോണഷൻ)
അഷ്‌റഫ് കാട്ടിൽപ്പീടിക (സെക്രട്ടറി, കെഎംസിസി )
ഫൈസൽ കണ്ടിത്താഴ (സെക്രട്ടറി, കെഎംസിസി )
അഷ്‌റഫ് കെ കെ (കൺവീനർ മീഡിയ വിംഗ് )
മുഹമ്മദ് ഹംദാൻ (റീജിയൻ മാർക്കറ്റിംഗ്, മലബാർ ഗോൾഡ് )