കെഎംസിസി ബഹ്‌റൈൻ സി എച് സെന്ററിന് പുതിയ നേതൃത്വം

new

മനാമ: കെഎംസിസി ബഹ്‌റൈൻ സി എച് സെന്ററിന് 2024-27 വർഷ കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ സംസ്ഥാന ജില്ലാ ഏരിയ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലം പ്രസിഡന്റ്‌ ജനറൽ സെക്രട്ടറിമാർ എന്നിവരുടെ യോഗത്തിൽ വെച്ചു പ്രഖ്യാപിച്ചു.

കെഎംസിസി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. പ്രവർത്തനാരഭത്തിന്റെ ഭാഗമായി കോഴിക്കോട് സി എച് സെന്ററിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ആംബുലൻസ് നൽകാൻ തീരുമാനിച്ചു.

നൂതനവും വ്യത്യസ്തവും അതോടൊപ്പം പ്രവാസി മെമ്പര്മാര്ക്ക് കൂടി ഉപകാര പ്രദമാകുന്ന പരിപാടികൾ ആവിഷ്കരിച്ചു കൊണ്ടുമുള്ള പ്രവർത്തന പദ്ധതികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി
എസ് വി ജലീൽ (മുഖ്യരക്ഷാധികാരി)
അസൈനാർ കളത്തിങ്കൽ
(ചെയർമാൻ)
റഷീദ് ആറ്റൂർ ജനറൽ (കൺവീനർ)
കുട്ടൂസ മുണ്ടേരി (ട്രഷറർ)
എ പി ഫൈസൽ
ടിപ്പ്ടോപ്പ് ഉസ്മാൻ
ഷരീഫ് വില്യാപ്പള്ളി
ഒ കെ കാസിം
ഇസ്ഹാഖ് പി കെ
ഇൻമാസ് ബാബു
മഹമൂദ് പെരിങ്ങത്തൂർ
ഇഖ്ബാൽ താനൂർ
റിയാസ് പട്ല
(വൈസ് ചെയർമാൻ)
അഷ്‌റഫ്‌ അഴിയൂർ
ഷഫീഖ് അബു യൂസഫ്
അസീസ് പേരാമ്പ്ര
റഫീഖ് നാദാപുരം
ഹുസൈൻ വയനാട്
അബ്ദുൽ ഖാദർ സൂക്
ഇല്യാസ് മുറിച്ചാണ്ടി
(കൺവീനർമാർ)
ശറഫുദ്ധീൻ മാരായമംഗലം
ബാവ ഹാജി പുത്തൂർ
അബ്ദുള്ള പുത്തൂർ
അബ്ദുൽ ഖാദർ ജിദാഫ്‌സ്
അലി ബമ്പ്രാണി*
റിയാസ് സനാബിസ്
മുജീബ് മലപ്പുറം
നൂറുദ്ധീൻ ഹൂറ
റാഷിദ്‌ അവിയൂർ
ഷാഹിർ ഉള്ളിയേരി
മുജീബ് വെസ്റ്റ് റിഫ
ഇസ്മായിൽ പയ്യന്നൂർ
സിറാജ്
ഷാജഹാൻ
ആഷിഫ് നിലമ്പൂർ
എന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു.

ആംബുലൻസ് സമർപ്പണത്തിന്റെ ഫണ്ട്‌ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി എൻ ശംസുദ്ധീൻ സാഹിബിനു കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് ട്രഷറർ കുട്ടൂസ മുണ്ടേരി കൈമാറി.

ആംബുലൻസിന്റെ താക്കോൽ ദാനം 20-13-2024വെള്ളിയാഴ്ച പാണക്കാട് വെച്ചു നടക്കുന്ന ചടങ്ങിൽ സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾക്ക് കെഎംസിസി ബഹ്‌റൈൻ നേതാക്കൾ കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!