40 ബ്രദേഴ്‌സിന്റെ ജില്ലാകപ്പ് വെറ്ററൻസ് കപ്പ് സീസൺ 2 സമാപിച്ചു

champion

53 മത് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഫുട്ബോൾ ക്ലബായ 40 ബ്രതെഴ്സ് സംഘടിപ്പിച്ച ജില്ലാകപ്പ് സീസൺ 2 വെറ്ററൻസ് കപ്പ് സീസൺ 2 സിൻജ് അൽ അഹ്‌ലി സ്റ്റേഡിയത്തിൽ ഡിസംബർ 12 13 15 തീയതികളിലായി നിറഞ്ഞ കാണികളുടെ സാനിധ്യത്തിൽ സമാപിച്ചു.

ജില്ലാ കപ്പിൽ കേരളത്തിലെ 8 ജില്ലകളിൽ നിന്നുള്ള 8 ടീമുകൾ പങ്കെടുത്തു. ജില്ലാ കപ്പിൽ തൃശ്ശൂർ ജില്ലാ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി കൊണ്ടാണ് കോഴിക്കോട് ജില്ലാ ടീം ജേതാക്കളായത്. കോഴിക്കോട് ജില്ലാ ടീമിലെ അഫ്സൽ ബേസ്ഡ് ഗോൾ കീപ്പർ ആയും തൃശൂർ ജില്ലാ ടീമിന്റെ ഷെഫിൽ ബേസ്ഡ് പ്ലയെർ ആയും കോഴിക്കോട് ജില്ലാ ടീമിന്റെ സാൻകാബ് ബേസ്ഡ് ഡിഫൻഡർ ആയും പാലക്കാട് ജില്ലാ ടീമിന്റെ ആഷിഖ് ടോപ് സ്കോറെർ ആയും തെരഞ്ഞെടുത്തു, ഫെയർ പ്ലേയ് അവാർഡ് മലപ്പുറം ജില്ലാ ടീമിനും ലഭിച്ചു

40 വയസ്സിനു മുകളിലുള്ള കളിക്കാരെ പങ്കെടുപ്പിച്ചു നടത്തിയ വെട്ടറൻസ് കപ്പിൽ 8 ടീമുകൾ പങ്കെടുത്തു പെനാൽറ്റി ഷൂട്ടൗട്ടിൽ പ്രതിഭ ലിജൻസിനെ പരാജയപ്പെടുത്തി കേരള യുണൈറ്റഡ് എഫ്സി ജേതാക്കളായി, പ്രതിഭ ലിജെന്റ് എഫ് യുടെ ശ്രീജിത് ബേസ്ഡ് ഗോൾ കീപ്പറായും കേരളം യുണൈറ്റഡ് എഫ് സി യുടെ ജെറിൻ ബെസ്ററ് പ്ലയെർ ആയും ബഹ്‌റൈൻ ലെജൻഡ് എഫ് സി യുടെ വിപിൻ ടോപ് സ്കോറെർ ആയും തെരഞ്ഞെടുത്തു, ഫെയർ പ്ലേയ് അവാർഡ് മറീന എഫ് സി ടീമിനും ലഭിച്ചു

15 വയസ്സിന് താഴെ പ്രായമുള്ളവർക്ക് വേണ്ടി നടത്തിയ ബഹറിൻ നാഷണൽ സെലിബ്രേഷൻ മാച്ചിൽ ഗ്രോ അക്കാദമിയെ പരാജയപ്പെടുത്തി സൈറൊ അക്കാദമി ജേതാക്കളായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!