മനാമ – യൂത്ത് ഇന്ത്യ ബഹ്‌റൈൻ പുറത്തിക്കുന്ന യൂത്ത് മാഗസിൻ പേര് പ്രകാശനം ചെയ്തു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ദേശിയ ദിനാഘോഷ പരിപാടിയിൽ വെച്ച് കേരളത്തിലെ പ്രമുഖ പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ പി മുജീബ് റഹ്‌മാൻ യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദീന് നൽകി പ്രകാശനം നിർവഹിച്ചു.
യൂത്ത് ഇന്ത്യ ബഹ്‌റൈൻ പ്രവാസ മണ്ണിൽ സ്ഥപിതമായിട്ട് 15 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഈ വേളയിൽ അതിന്റെ ഇതുവരെ ഉള്ള പ്രവർത്തനങ്ങളും , ഇടപെട്ട മേഖലകളും , പ്രവർത്തകരുടെ വിവിധ ഇനങ്ങളിലുള്ള എഴുത്തുകളും ഉൾക്കൊള്ളിച്ചായിരിക്കും ”ഈലാഫ്” (ടുഗെതർനെസ്സ് ) മാഗസിൻ പുറത്തിറങ്ങുക. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എംഎം ,മാഗസിൻ കൺവീനർ സിറാജ് കിഴുപ്പിള്ളിക്കര , യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് , വൈസ് പ്രസിഡന്റ് യൂനുസ് സലീം, മുഹമ്മദ് ജൈസൽ , എക്സിക്യൂട്ടീവ് അംഗങ്ങളായ അൽത്താഫ് , അലി , ഇജാസ് , സാജിർ , അഹദ് സവാദ് , ഇർഫാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.