മനാമ: മനാമ ഫെസ്റ്റ് ആരംഭിച്ചു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മനാമയുടെ ചരിത്രപരവും സാമൂഹികവുമായ പൈതൃകം കാഴ്ച്ചക്കാർക്ക് മുന്നിൽ അനാവരണം ചെയ്യുന്ന ഫെസ്റ്റിവലാണിത്.
ജനുവരി ഏഴുവരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഫുഡ് ടൂർ, ഗോൾഡ് ഷോപ് ടൂർ, സംഗീത, നാടക പ്രകടനങ്ങൾ, മ്യൂസിയം പ്രദർശനങ്ങൾ തുടങ്ങിയവയെല്ലാം ഫെസ്റ്റിലുണ്ടാകും. ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത് സെലിബ്രേറ്റ് ബഹ്‌റൈൻ 2024 നോട് അനുബന്ധിച്ചാണ്.