മനുഷ്യ സ്നേഹത്തിന് അതിരുകളില്ല; പ്രതീക്ഷ ബഹ്‌റൈൻ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ തുടരുന്നു

pra22

കേവലം ഗൾഫ് കിറ്റ് എന്ന ആശയത്തിലൂന്നി നാല് വർഷം മുമ്പ് രൂപം കൊണ്ട ‘പ്രതീക്ഷ ബഹ്‌റൈൻ’ (HOPE) എന്ന ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഈ മാസവും നിരവധി അശരണർക്കാണ് സഹായമായത്. ഇതിൽ കെട്ടിടനിർമാണ മേഖലയിലെ ജോലിക്കിടയിൽ കാലിൽ മാർബിൾ വീണ് കാൽ മുറിച്ചുമാറ്റേണ്ടി വന്ന പാക്കിസ്ഥാനി സ്വദേശിക്ക് ഈ മാസം വീൽ ചെയർ നൽകാനായത് എടുത്ത് പറയേണ്ടതാണ്. ഇതേപോലെ കഴിഞ്ഞ മാസം സൽമാനിയ ഹോസ്പിറ്റലിൽ വച്ച് ഫിലിപ്പൈൻ സ്വദേശിനിക്കും വീൽ ചെയർ നൽകിയത് പ്രതീക്ഷ മുമ്പോട്ട് വയ്ക്കുന്ന മാനവീകതയ്ക്ക് അതിരുകളില്ല എന്ന് തെളിയിക്കുന്നതാണ്.

കൂടാതെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന് ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങൾ എത്തിച്ചതും, ഉംമ് അൽ ഹസ്സത്ത് താമസിക്കുന്ന ആ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി മകൾക്ക് സ്കൂളിലേയ്ക്ക് ആവശ്യമായ യൂണിഫോമുകൾ വാങ്ങി നൽകിയതും, അതേപോലെ ജിദാലിയിൽ താമസിക്കുന്ന മൂന്ന് മക്കളടങ്ങിയ മറ്റൊരു കുടുംബത്തിന് ആഹാരം പാകം ചെയ്യാനാവശ്യമായ സാധനസാമഗ്രികൾ എത്തിച്ചതും ആ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി.

കൂടാതെ ബഹ്‌റൈനിൽ മുപ്പത്തിനാല് വർഷം മൽസ്യത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന വടകര സ്വദേശി അസുഖബാധിതനായി മരണപ്പെട്ടപ്പോൾ, അനാഥമായ കുടുംബത്തിന് സഹായധനം എത്തിക്കാനും ഈ മാസം ഈ കൂട്ടായ്മയുടെ പ്രവർത്തകർക്ക് സാധിച്ചു. ഒപ്പം തന്നെ, ഭക്ഷണം അമുല്യമാണെന്നും അത് പാഴാക്കരുതെന്നുമുള്ള സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്, ഈ പുണ്യ റമദാനിൽ ഭക്ഷണം അർഹതപ്പെട്ടവരിൽ എത്തിച്ചുകൊണ്ടും, ദിവസവുമുള്ള സൽമാനിയ ഹോസ്പിറ്റൽ സന്ദർശനത്തിലൂടെ ആരോരും സഹായിക്കാനില്ലാത്ത രോഗികളെ ശുശ്രൂഷിച്ചും, അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചും ഈ കൂട്ടായ്മ പ്രവർത്തനങ്ങൾ തുടരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!