bahrainvartha-official-logo
Search
Close this search box.

ജി.സി.സി – അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ പ്രധാനമന്ത്രി മക്കയിൽ എത്തിച്ചേർന്നു; പ്രതീക്ഷയോടെ ലോക രാഷ്ട്രങ്ങൾ

qatar333

സൗദി: ഗൾഫ് മേഖലയിലെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാനായി സൗദി ഭരണാധികാരി സൽമാൻ രാജാവ് വിളിച്ച ജി.സി.സി – അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിൻ നാസിർ ബിൻ ഖലീഫ അൽഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മക്കയിലെത്തി. പ്രതീക്ഷയോടെയാണ് ലോക രാഷ്ട്രങ്ങൾ ഈ ഒത്തുചേരൽ നോക്കിക്കാണുന്നത്.

രണ്ടു വർഷം മുൻപ് സൗദിയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്റ്റും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ശേഷം ആദ്യമായാണ് ഉന്നതതല ഖത്തർ സംഘം സൗദിയിലെത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും അറബ് ഉച്ചകോടിയിലും ഖത്തർ സംഘം പങ്കെടുത്തു. സുരക്ഷ തകർക്കാനും ഗൾഫ് മേഖലയെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ഇറാന്റെ നടപടികളെ അറബ് – മുസ്ലിം രാഷ്ട്രത്തലവന്മാർ ശക്തമായി അപലപിച്ചു. ഭീകര പ്രവർത്തനങ്ങൾക്ക് ഇറാൻ നൽകുന്ന സഹായം നിർത്തണമെന്ന് ഇന്നലെ ചേർന്ന അറബ് ഉച്ചകോടിയിൽ അറബ് നേതാക്കൾ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!