റമദാന്‍ 27ാം രാവില്‍ മനാമ ഗോള്‍ഡ് സിറ്റിക്കു സമീപമുള്ള മസ്ജിദില്‍ സമസ്ത ബഹ്റൈന്‍ സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍ നസ്വീഹത്ത് നടത്തുന്നു (വലത്ത്) പള്ളിയുടെ മുകള്‍ഭാഗം നിറഞ്ഞൊഴുകി നമസ്കരിക്കുന്ന വിശ്വാസികള്‍
ശനിയാഴ്ച പുലര്‍ച്ചെ (സുബഹി നമസ്കാരം വരെ) നീണ്ടു നിന്ന സമസ്തയുടെ ആത്മീയ സംഗമത്തില്‍ പതിവ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കൊപ്പം തസ്ബീഹ് നിസ്കാരം, ഖത്മുല്‍ ഖുര്‍ആന്‍, തൗബ, ദിക് ര്‍-ദുആ മജ് ലിസ്, പ്രഭാഷണം, സ്വലാത്ത് എന്നിവയും നടന്നു. പള്ളിയുടെ മുകളിലും താഴെയുമായി തിങ്ങി നിറഞ്ഞ വിശ്വാസികള്‍ക്കെല്ലാം അത്താഴത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. അന്നദാനത്തിന് എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി.